ലഖ്‌നൗ: ഏതെങ്കിലും കാലയളവിൽ വിവിധ കാരണങ്ങൾ കൊണ്ട് സനാതന ധർമ്മം വിട്ടുപോയവർ ആഗ്രഹിക്കുന്നുവെങ്കിൽ മഹാകുംഭമേളയിലെ പുണ്യ കാലഘട്ടത്തിൽ തിരികെ എത്തിക്കാൻ സഹായിക്കുമെന്ന് അഖില ഭാരതീയ അഖാഡ അഖാഡ പരിഷത്ത് അദ്ധ്യക്ഷൻ മഹന്ത് രവീന്ദ്ര പുരി പറഞ്ഞു.
ഒരു സ്വകര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങിനെ പറഞ്ഞത്. ഇസ്ലാമിക പുരോഹിതൻ മൗലാന ഷഹാബുദ്ദീൻ ബറേൽവി കുംഭമേളക്കാലത്ത് “മുസ്ലിംകളുടെ വലിയ തോതിലുള്ള മതപരിവർത്തനം” ഉണ്ടാകുമെന്നു പറഞ്ഞിരുന്നു. ഇതിനെതിരെ പ്രതികരിച്ചുകൊണ്ടാണ് അഖില ഭാരതീയ അഖാഡ അഖാഡ പരിഷത്ത് അദ്ധ്യക്ഷൻ മഹന്ത് രവീന്ദ്ര പുരി ഇങ്ങിനെ അഭിപ്രായപ്പെട്ടത്.
ഇതും വായിക്കുക
മഹാകുംഭമേളയിൽ തന്റെ അഖാഡയിലൂടെ നൂറുകണക്കിന് ‘സനാതനികൾ അല്ലാത്തവരെ’ പരിവർത്തനം ചെയ്യുമെന്ന് പറഞ്ഞ മഹന്ത് രവീന്ദ്ര പുരി, നിർബന്ധിത മതപരിവർത്തന ആരോപണങ്ങൾ നിഷേധിച്ചു. “ആരെങ്കിലും മടങ്ങി വരാൻ ആഗ്രഹിക്കുന്നെങ്കിൽ അവർ സ്വന്തം ഇഷ്ടപ്രകാരം സനാതന ധർമ്മത്തിലേക്ക് മടങ്ങും,” മഹന്ത് രവീന്ദ്ര പുരി പറഞ്ഞു. മൗലാന ഷഹാബുദ്ദീൻ ബറേൽവി തീവ്രവാദ ശക്തികളുടെ ഏജൻ്റാണെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 13 മുതൽ 26 വരെയാണ് മഹാ കുംഭ മേള















