മുംബൈ: ബോളിവുഡ് താരം കിയാര അദ്വാനി ആശുപത്രിയിലെന്ന് റിപ്പോർട്ട്. ദേശീയ മാദ്ധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. സൂപ്പർ താരം രാം ചരണിനൊപ്പം കിയാര അഭിനയിച്ച ഗെയിം ചെയ്ഞ്ചർ എന്ന ബിഗ്ബജറ്റ് ചിത്രത്തിന്റെ പ്രമോഷൻ ചടങ്ങുകൾക്ക് ഇന്ന് മുംബൈയിൽ എത്താനിരിക്കെയാണ് സംഭവം.
മുംബൈയിൽ സംഘടിപ്പിച്ച ചടങ്ങിൽ കിയാര പങ്കെടുക്കേണ്ടതായിരുന്നെങ്കിലും രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതിനാൽ എത്താൻ കഴിഞ്ഞിട്ടില്ല. ശനിയാഴ്ച രാവിലെയാണ് താരത്തെ പ്രവേശിപ്പിച്ചതെന്നാണ് വിവരം. എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. താരം ആശുപത്രിയിലാണെന്ന കാര്യം കിയാരയുമായി ബന്ധപ്പെട്ട അടുത്തവൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുമില്ല. ഗെയിം ചെയ്ഞ്ചർ സിനിമയുടെ അണിയറപ്രവർത്തകരും ഇക്കാര്യത്തിൽ പരസ്യപ്രതികരണം നടത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്.