യുപിയിലെ പ്രയാഗ്‌രാജ് ജില്ലയിൽ നടക്കുന്ന ‘മഹാ കുംഭമേള 2025’ ജനുവരി 13-ന് പൗഷ് പൂർണിമ സ്‌നാനത്തോടെ ആരംഭിക്കും. കുംഭമേള 2025 ഫെബ്രുവരി 26-ന് മഹാശിവരാത്രിയോടെയാണ് അവസാനിക്കും. എന്നാൽ പ്രയാഗ് രാജിലെത്തിച്ചേരാൻ ഉള്ള മാർഗ്ഗങ്ങളെക്കുറിച്ച് സൈബർ ലോകത്ത് തിരച്ചിൽ തുടരുകയാണ് ആദ്ധ്യാത്മിക പ്രണയികൾ.
യുപിയിലെ പ്രയാഗ്‌രാജ് ജില്ലയിൽ നടക്കുന്ന 2025-ലെ മഹാകുംഭമേളയിൽ എത്തിച്ചേരാൻ വിമാനത്തിലോ ട്രെയിനിലോ നിങ്ങളുടെ കാറിലോ പോലും വരാം.
വിമാനത്തിൽ വരാൻ ആഗ്രഹിക്കുന്നവർക്ക് അലഹബാദ് എയർപോർട്ട് എന്നറിയപ്പെട്ടിരുന്ന പ്രയാഗ്‌രാജ് എയർപോർട്ടിലേക്ക് വരാം.ഇന്ത്യയിലെ പ്രധാന നഗരങ്ങളുമായി നന്നായി ബന്ധപ്പെട്ടിരിക്കുന്ന ഒരു സുന്ദരമായ ഡൊമസ്റ്റിക്ക് എയർപോർട്ട് ആണിത്. ഡൽഹി, മുംബൈ, ബംഗളൂരു, കൊൽക്കത്ത, ലഖ്‌നൗ തുടങ്ങിയ ഇന്ത്യയിലെ പ്രധാന നഗരങ്ങളുമായി നിലവിൽ പ്രയാഗ്‌രാജ് നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.നഗരത്തിന്റെ പ്രാന്തപ്രദേശമായ ബംറൗലിയിൽ സ്ഥിതി ചെയ്യുന്ന ഇത് ഇന്ത്യയിലെ ഏറ്റവും പഴയ വിമാനത്താവളങ്ങളിൽ ഒന്നാണ്. ഈ വിമാനത്താവളം നിലവിൽ ഇന്ത്യൻ എയർഫോഴ്സിന്റെയും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെയും സംയുക്ത പ്രവർത്തനത്തിലാണ് . ലഖ്‌നൗ അന്താരാഷ്‌ട്ര വിമാനത്താവളം , വാരണാസി ഇൻ്റർനാഷണൽ എയർപോർട്ട് എന്നിവയ്‌ക്ക് ശേഷം യാത്രക്കാരുടെ ഗതാഗതത്തിലും വിമാന ങ്ങളുടെ എണ്ണത്തിലും ഉത്തർപ്രദേശിലെ ഏറ്റവും തിരക്കേറിയ മൂന്നാമത്തെ വിമാനത്താവളമാണിത് .
അന്താരാഷ്‌ട്ര യാത്രക്കാർക്ക്, വാരണാസിയിലെ ലാൽ ബഹദൂർ ശാസ്ത്രി അന്താരാഷ്‌ട്ര വിമാനത്താവളം അല്ലെങ്കിൽ ലഖ്‌നൗവിലെ ചൗധരി ചരൺ സിംഗ് ഇൻ്റർനാഷണൽ എയർപോർട്ട് എന്നിവയാണ് ഏറ്റവും അടുത്തുള്ള ഓപ്ഷനുകൾ. രണ്ട് വിമാനത്താവളങ്ങളും ലോകത്തെ പ്രധാന നഗരങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു. അവിടെ നിന്ന്, നിങ്ങൾക്ക് എളുപ്പത്തിൽ ആഭ്യന്തര വിമാനത്തിൽ പോകാം അല്ലെങ്കിൽ ട്രെയിൻ, ബസ് തുടങ്ങിയ മറ്റ് ഗതാഗത മാർഗ്ഗങ്ങൾ ഉപയോഗിച്ച് പ്രയാഗ് രാജിലെത്താം.
പ്രയാഗ്‌രാജ് എയർപോർട്ടിൽ എത്തുമ്പോൾ, നിങ്ങൾക്ക് പ്രീപെയ്ഡ് ടാക്സികൾ, സ്വകാര്യ ക്യാബുകൾ, ബസുകൾ എന്നിങ്ങിനെ സേവനങ്ങളിൽ നിന്നും ഏതെങ്കിലും തിരഞ്ഞെടുക്കാം. പല ടൂർ ഓപ്പറേറ്റർമാരും കുംഭമേള പാക്കേജുകളുടെ ഭാഗമായി മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള ഗതാഗത സേവനങ്ങളും നൽകുന്നു.
മഹാകുംഭമേളയിലേക്ക് വരാൻ, നിങ്ങളുടെ അടുത്തുള്ള റെയിൽവേ സ്റ്റേഷനിൽ നിന്ന് നേരത്തെ അലഹബാദ് ജംഗ്ഷൻ എന്നറിയപ്പെട്ടിരുന്ന പ്രയാഗ്‌രാജ് ജംഗ്ഷൻ (PRYJ) വരെ നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. വിവിധ നഗരങ്ങളിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് നിരവധി എക്‌സ്‌പ്രസ്, സൂപ്പർഫാസ്റ്റ് ട്രെയിനുകൾ ഓടുന്നു.
ഡൽഹി: പ്രയാഗ്‌രാജ് എക്സ്പ്രസ്, തുരന്തോ എക്സ്പ്രസ്, ഹംസഫർ എക്സ്പ്രസ്,
മുംബൈ: മഹാനഗരി എക്സ്പ്രസ്, കാമയനി എക്സ്പ്രസ്,
കൊൽക്കത്ത: ഹൗറ എക്സ്പ്രസ്, തുരന്തോ എക്സ്പ്രസ്,
ചെന്നൈ: ഗംഗാ കാവേരി എക്സ്പ്രസ്
എന്നിവ ഏതാനും ചില ട്രെയിനുകൾ ആണ്.
കുംഭമേളയ്‌ക്കിടെയുള്ള യാത്രക്കാരുടെ വലിയ തിരക്ക് കണക്കിലെടുത്ത് ഇന്ത്യൻ റെയിൽവേ പ്രയാഗ്‌രാജിനായി പ്രത്യേക ട്രെയിനുകൾ ഓടിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രയാഗ്‌രാജ് ജംഗ്ഷൻ റയിൽവേ സ്റ്റേഷനിൽ നിന്ന് നിങ്ങൾക്ക് ലോക്കൽ ബസ് വഴിയോ മറ്റ് മാർഗങ്ങളിലൂടെയോ മഹാകുംഭമേളയിലെത്താം.
സർക്കാർ ബസുകളും സ്വകാര്യ ബസുകളും പ്രയാഗ്‌രാജിലേക്ക് നിരന്തരം സർവീസ് നടത്തുന്നുണ്ട്. യുപി സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (UPSRTC) പോലുള്ള സംസ്ഥാന ഗതാഗത കോർപ്പറേഷനുകളും സ്വകാര്യ ഓപ്പറേറ്റർമാരും ഡൽഹി, വാരണാസി, ലഖ്‌നൗ, കാൺപൂർ തുടങ്ങിയ പ്രധാന നഗരങ്ങളിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് എസി, നോൺ എസി ബസുകൾ ഓടിക്കുന്നു.
ബുദ്ധിമുട്ടില്ലാതെ സുഖകരമായി മഹാകുംഭത്തിലെത്താൻ, അവസാന നിമിഷത്തിൽ നിങ്ങൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാൻ മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുക.