കുംഭമേളയ്ക്ക് പോകണ്ടേ ? പ്രയാഗ്‌രാജ് മഹാകുംഭമേളയിൽ എങ്ങനെ എത്തിച്ചേരാം
Saturday, May 24 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

കുംഭമേളയ്‌ക്ക് പോകണ്ടേ ? പ്രയാഗ്‌രാജ് മഹാകുംഭമേളയിൽ എങ്ങനെ എത്തിച്ചേരാം

Janam Web Desk by Janam Web Desk
Jan 4, 2025, 04:12 pm IST
Allahabad: Juna Sadhus take a holy dip at Sangam during Makar Sankranti, on the first day of the Kumbh Mela, or pitcher festival in Allahabad (Prayagraj), Uttar Pradesh, Tuesday, Jan.15, 2019. (PTI Photo/Shahbaz Khan)(PTI1_15_2019_000058B)

Allahabad: Juna Sadhus take a holy dip at Sangam during Makar Sankranti, on the first day of the Kumbh Mela, or pitcher festival in Allahabad (Prayagraj), Uttar Pradesh, Tuesday, Jan.15, 2019. (PTI Photo/Shahbaz Khan)(PTI1_15_2019_000058B)

FacebookTwitterWhatsAppTelegram

യുപിയിലെ പ്രയാഗ്‌രാജ് ജില്ലയിൽ നടക്കുന്ന ‘മഹാ കുംഭമേള 2025’ ജനുവരി 13-ന് പൗഷ് പൂർണിമ സ്‌നാനത്തോടെ ആരംഭിക്കും. കുംഭമേള 2025 ഫെബ്രുവരി 26-ന് മഹാശിവരാത്രിയോടെയാണ് അവസാനിക്കും. എന്നാൽ പ്രയാഗ്‌ രാജിലെത്തിച്ചേരാൻ ഉള്ള മാർഗ്ഗങ്ങളെക്കുറിച്ച് സൈബർ ലോകത്ത് തിരച്ചിൽ തുടരുകയാണ് ആദ്ധ്യാത്മിക പ്രണയികൾ.

യുപിയിലെ പ്രയാഗ്‌രാജ് ജില്ലയിൽ നടക്കുന്ന 2025-ലെ മഹാകുംഭമേളയിൽ എത്തിച്ചേരാൻ വിമാനത്തിലോ ട്രെയിനിലോ നിങ്ങളുടെ കാറിലോ പോലും വരാം.

വിമാനത്തിൽ വരാൻ ആഗ്രഹിക്കുന്നവർക്ക് അലഹബാദ് എയർപോർട്ട് എന്നറിയപ്പെട്ടിരുന്ന പ്രയാഗ്‌രാജ് എയർപോർട്ടിലേക്ക് വരാം.ഇന്ത്യയിലെ പ്രധാന നഗരങ്ങളുമായി നന്നായി ബന്ധപ്പെട്ടിരിക്കുന്ന ഒരു സുന്ദരമായ ഡൊമസ്റ്റിക്ക് എയർപോർട്ട് ആണിത്. ഡൽഹി, മുംബൈ, ബംഗളൂരു, കൊൽക്കത്ത, ലഖ്‌നൗ തുടങ്ങിയ ഇന്ത്യയിലെ പ്രധാന നഗരങ്ങളുമായി നിലവിൽ പ്രയാഗ്‌രാജ് നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.നഗരത്തിന്റെ പ്രാന്തപ്രദേശമായ ബംറൗലിയിൽ സ്ഥിതി ചെയ്യുന്ന ഇത് ഇന്ത്യയിലെ ഏറ്റവും പഴയ വിമാനത്താവളങ്ങളിൽ ഒന്നാണ്. ഈ വിമാനത്താവളം നിലവിൽ ഇന്ത്യൻ എയർഫോഴ്സിന്റെയും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെയും സംയുക്ത പ്രവർത്തനത്തിലാണ് . ലഖ്‌നൗ അന്താരാഷ്‌ട്ര വിമാനത്താവളം , വാരണാസി ഇൻ്റർനാഷണൽ എയർപോർട്ട് എന്നിവയ്‌ക്ക് ശേഷം യാത്രക്കാരുടെ ഗതാഗതത്തിലും വിമാന ങ്ങളുടെ എണ്ണത്തിലും ഉത്തർപ്രദേശിലെ ഏറ്റവും തിരക്കേറിയ മൂന്നാമത്തെ വിമാനത്താവളമാണിത് .

അന്താരാഷ്‌ട്ര യാത്രക്കാർക്ക്, വാരണാസിയിലെ ലാൽ ബഹദൂർ ശാസ്ത്രി അന്താരാഷ്‌ട്ര വിമാനത്താവളം അല്ലെങ്കിൽ ലഖ്‌നൗവിലെ ചൗധരി ചരൺ സിംഗ് ഇൻ്റർനാഷണൽ എയർപോർട്ട് എന്നിവയാണ് ഏറ്റവും അടുത്തുള്ള ഓപ്ഷനുകൾ. രണ്ട് വിമാനത്താവളങ്ങളും ലോകത്തെ പ്രധാന നഗരങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു. അവിടെ നിന്ന്, നിങ്ങൾക്ക് എളുപ്പത്തിൽ ആഭ്യന്തര വിമാനത്തിൽ പോകാം അല്ലെങ്കിൽ ട്രെയിൻ, ബസ് തുടങ്ങിയ മറ്റ് ഗതാഗത മാർഗ്ഗങ്ങൾ ഉപയോഗിച്ച് പ്രയാഗ് രാജിലെത്താം.

പ്രയാഗ്‌രാജ് എയർപോർട്ടിൽ എത്തുമ്പോൾ, നിങ്ങൾക്ക് പ്രീപെയ്ഡ് ടാക്സികൾ, സ്വകാര്യ ക്യാബുകൾ, ബസുകൾ എന്നിങ്ങിനെ സേവനങ്ങളിൽ നിന്നും ഏതെങ്കിലും തിരഞ്ഞെടുക്കാം. പല ടൂർ ഓപ്പറേറ്റർമാരും കുംഭമേള പാക്കേജുകളുടെ ഭാഗമായി മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള ഗതാഗത സേവനങ്ങളും നൽകുന്നു.

മഹാകുംഭമേളയിലേക്ക് വരാൻ, നിങ്ങളുടെ അടുത്തുള്ള റെയിൽവേ സ്റ്റേഷനിൽ നിന്ന് നേരത്തെ അലഹബാദ് ജംഗ്ഷൻ എന്നറിയപ്പെട്ടിരുന്ന പ്രയാഗ്‌രാജ് ജംഗ്ഷൻ (PRYJ) വരെ നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. വിവിധ നഗരങ്ങളിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് നിരവധി എക്‌സ്‌പ്രസ്, സൂപ്പർഫാസ്റ്റ് ട്രെയിനുകൾ ഓടുന്നു.

ഡൽഹി: പ്രയാഗ്‌രാജ് എക്സ്പ്രസ്, തുരന്തോ എക്സ്പ്രസ്, ഹംസഫർ എക്സ്പ്രസ്,

മുംബൈ: മഹാനഗരി എക്സ്പ്രസ്, കാമയനി എക്സ്പ്രസ്,

കൊൽക്കത്ത: ഹൗറ എക്സ്പ്രസ്, തുരന്തോ എക്സ്പ്രസ്,

ചെന്നൈ: ഗംഗാ കാവേരി എക്സ്പ്രസ്

എന്നിവ ഏതാനും ചില ട്രെയിനുകൾ ആണ്.

കുംഭമേളയ്‌ക്കിടെയുള്ള യാത്രക്കാരുടെ വലിയ തിരക്ക് കണക്കിലെടുത്ത് ഇന്ത്യൻ റെയിൽവേ പ്രയാഗ്‌രാജിനായി പ്രത്യേക ട്രെയിനുകൾ ഓടിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രയാഗ്‌രാജ് ജംഗ്ഷൻ റയിൽവേ സ്റ്റേഷനിൽ നിന്ന് നിങ്ങൾക്ക് ലോക്കൽ ബസ് വഴിയോ മറ്റ് മാർഗങ്ങളിലൂടെയോ മഹാകുംഭമേളയിലെത്താം.

സർക്കാർ ബസുകളും സ്വകാര്യ ബസുകളും പ്രയാഗ്‌രാജിലേക്ക് നിരന്തരം സർവീസ് നടത്തുന്നുണ്ട്. യുപി സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (UPSRTC) പോലുള്ള സംസ്ഥാന ഗതാഗത കോർപ്പറേഷനുകളും സ്വകാര്യ ഓപ്പറേറ്റർമാരും ഡൽഹി, വാരണാസി, ലഖ്‌നൗ, കാൺപൂർ തുടങ്ങിയ പ്രധാന നഗരങ്ങളിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് എസി, നോൺ എസി ബസുകൾ ഓടിക്കുന്നു.

ബുദ്ധിമുട്ടില്ലാതെ സുഖകരമായി മഹാകുംഭത്തിലെത്താൻ, അവസാന നിമിഷത്തിൽ നിങ്ങൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാൻ മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുക.

Tags: Maha Kumbh Mela 2025
ShareTweetSendShare

More News from this section

“പാക് ഭീകരാക്രമണത്തിൽ പൊലി‍ഞ്ഞത് 20,000 ഭാരതീയരുടെ ജീവൻ,സിന്ധു നദീജല കരാറിൽ ഒരു വിട്ടുവീഴ്ചയുമില്ല”;ഐക്യരാഷ്‌ട്രസഭയിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

സഹസൈനികനെ രക്ഷിക്കാൻ പുഴയിലേക്ക് എടുത്ത്‍ചാടി; ഒഴുക്കിൽപ്പെട്ട 23 കാരനായ ആർമി ഓഫീസർ മുങ്ങിമരിച്ചു; സേനയിൽ ചേർന്നത് 6 മാസം മുൻപ്

തലയ്‌ക്ക് 10 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച മാവോയിസ്റ്റ് തലവനെ വധിച്ച് സുരക്ഷാസേന ; തെരച്ചിൽ തുടരുന്നു

രാത്രി പാർട്ടിയിൽ പങ്കെടുക്കാൻ 35 ലക്ഷം; സിനിമയ്‌ക്ക് 2 കോടി; നടി കയാദു ലോഹർ ഇഡിയുടെ നിരീക്ഷണത്തിൽ

സൽമാൻ ഖാന്റെ വീട്ടിൽ അതിക്രമിച്ചുകയറിയ യുവതി റിമാൻഡിൽ; വന്നത് നടൻ ക്ഷണിച്ചിട്ടെന്ന് 36 കാരി

സഹതാരം സ്വർണവും പണവും മോഷ്ടിച്ചെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം; പരാതിയിൽ കഴമ്പെന്ന് പൊലീസ്

Latest News

ധൂർത്ത് തുടരും….അറബ് രാജ്യങ്ങളിലെ എയർപോർട്ടുകളിൽ പരസ്യം, സോഷ്യൽ മീഡിയയിലൂടെ മുഖം മിനുക്കൽ; പൊടിക്കുന്നത് കോടികൾ

കനത്ത മഴയിൽ മുങ്ങി കേരളം; വ്യാപകമായ നാശനഷ്ടം

ജർമ്മനിയിലെ 250 നഴ്സിംങ് ഒഴിവുകൾ; അറിയാതെ പോകരുത്, വിശദവിവരം

4 വയസുകാരിയുടെ ക്രൂര കൊലപാതകം; ഇടപെട്ട് ദേശീയ വനിതാ കമ്മീഷൻ, മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം

ദാമ്പത്യബന്ധം തകർന്നു; ഭാര്യ ഉപേക്ഷിച്ച് വീട്ടിൽപോയി; വിവാഹം നടത്തിക്കൊടുത്ത ബ്രോക്കറെ കുത്തിക്കൊന്ന് യുവാവ്‌

ഇന്ത്യയിൽ വിചാരണ നേരിടണം; യുക്തിവാദി നേതാവ് സനൽ ഇടമറുകിന് തിരിച്ചടി; തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

പ്രസവാവധി നിഷേധിക്കാൻ ഒരു സ്ഥാപനത്തിനും അവകാശമില്ല, സ്ത്രീകളുടെ ആരോ​ഗ്യത്തിന് അത് അനിവാര്യം: സുപ്രീം കോടതി

6 മണിക്കൂറേ ജോലി ചെയ്യൂ, 20 കോടിയും ലാഭവിഹിതവും വേണം; തെലുങ്ക് പറയില്ല; ദീപിക സ്പിരിറ്റിൽ നിന്ന് തെറിച്ചു, പുതിയ നടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies