കോഴിക്കോട്: മാനസികാസ്വാസ്ഥ്യമുള്ള യുവാവിന് നേരെ ആൾക്കൂട്ട മർദ്ദനം. മുക്കം സ്വദേശിനിയാണ് ആൾക്കൂട്ട മർദ്ദനത്തിനിരയായത്. ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് യുവാവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. 18,000 രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായി യുവാവ് പ്രതികരിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
എന്തിനാണ് തന്നെ മർദ്ദിച്ചതെന്ന് അറിയില്ലെന്ന് യുവാവ് പറഞ്ഞു. ‘ബൈക്കിൽ വന്നാണ് അവർ എന്നെ കൂട്ടിക്കൊണ്ടുപോയത്. എന്തിനാണ് അടിക്കുന്നതെന്ന് അവർ പറഞ്ഞില്ല. 18,000 രൂപ വേണമെന്ന് അവർ എന്നോട് ആവശ്യപ്പെട്ടിരുന്നു. ഇന്ന് തന്നില്ലെങ്കിൽ അടുത്തമാസം തരണമെന്ന് ഭീഷണിപ്പെടുത്തിയെന്നും’ യുവാവ് പറഞ്ഞു.
നാല് ദിവസം മുമ്പാണ് സംഭവം നടന്നത്. യുവാവിന്റെ വീട്ടിലുള്ള പലർക്കും സമാനമായ മാനസിക പ്രശ്നങ്ങളുണ്ട്. അക്രമസംഘത്തിലെ ഒരാളോട് മോശമായി പെരുമാറിയെന്ന് ആരോപിച്ചാണ് യുവാവിനെ മർദ്ദിച്ചത്. ആശുപത്രിക്ക് സമീപമുള്ള ഒഴിഞ്ഞ കെട്ടിടത്തിലേക്ക് കൊണ്ടുപോയാണ് ആക്രമിച്ചത്. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുമെന്നാണ് വിവരം.















