നടുറോഡിൽ യുവതിയെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ച് യുവാവ്. യുപിയിലെ അംറോഹയിലാണ് സംഭവം. യുവതി ഓടിച്ച സ്കൂട്ടർ ഇടിച്ചിട്ട ശേഷമാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. യാത്രക്കാരാണ് യുവതിയെ രക്ഷിച്ചത്. ഗോസായി ഏരിയയിലായിരുന്നു സംഭവം. രാഹുൽ എന്ന യുവാവാണ് നഴ്സിംഗ് വിദ്യാർത്ഥിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്.
വിദ്യാർത്ഥി പ്രണയാഭ്യർത്ഥന നിരസിച്ചതാണ് കാരണം. സ്കൂട്ടർ ഇടിച്ചിട്ട ശേഷം യുവതിയെ ഷാൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊല്ലാനായിരുന്നു ശ്രമമെന്ന് പൊലീസ് പറഞ്ഞു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. പ്രാദേശിക മെഡിക്കൽ കോളേജിലെ നഴ്സിംഗ് വിദ്യാർത്ഥിയായിരുന്ന യുവതി ഗ്രാമത്തിൽ നിന്ന് ഗജ്റൗളയിലേക്ക് പോവുകയായിരുന്നു. പ്രതി നാലുവർഷമായി യുവതിയെ പിന്തുടരുകയാണ്.
മറ്റു സുഹൃത്തുക്കളോട് സംസാരിച്ചത് കണ്ടതോടയാണ് ഇയാൾ പ്രകോപിതനായത്. സ്കൂട്ടർ തട്ടിയിട്ട ശേഷം യുവതിയുമായി തർക്കത്തിലായ യുവാവ് പൊടുന്നനെ ആക്രമിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷി പറഞ്ഞു. നാട്ടുകാർ ഇടപെട്ടതോടെ യുവാവ് പ്രദേശത്ത് നിന്ന് രക്ഷപ്പെട്ടു. യുവതിയെ കുടുംബമെത്തി സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി. പൊലീസ് യുവതിയുടെ കുടുംബത്തിന്റെ പരാതിയിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
उत्तर प्रदेश : जिला अमरोहा में प्रेमिका को सड़क पर गिराकर गला घोंटकर हत्या की कोशिश, पब्लिक ने बचाया !!
सिरफिरे बॉयफ्रेंड राहुल पर FIR दर्ज, तलाश जारी। pic.twitter.com/7xaJtAikX5
— Gagandeep Singh (@GagandeepNews) January 5, 2025