'പെരിയ' പ്രതികളെ ചേർത്തുപിടിച്ച് പി. ജയരാജൻ; കമ്യൂണിസ്റ്റിനെ തടവറ കാട്ടി പേടിപ്പിക്കേണ്ടെന്ന് പ്രതികരണം; പിന്തുണ അറിയിച്ചത് കണ്ണൂർ ജയിലിൽ നേരിട്ടെത്തി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

‘പെരിയ’ പ്രതികളെ ചേർത്തുപിടിച്ച് പി. ജയരാജൻ; കമ്യൂണിസ്റ്റിനെ തടവറ കാട്ടി പേടിപ്പിക്കേണ്ടെന്ന് പ്രതികരണം; പിന്തുണ അറിയിച്ചത് കണ്ണൂർ ജയിലിൽ നേരിട്ടെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2025, 05:48 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ: പെരിയ ഇരട്ടക്കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചു. പ്രതികളെ ജയിലിൽ എത്തിക്കുന്നതിന് മുൻപ് തന്നെ സിപിഎം സംസ്ഥാന കമ്മിറ്റി​യം​ഗം പി ജയരാജൻ സ്ഥലത്തുണ്ടായിരുന്നു. ജയിലിന് മുൻപിൽ മുദ്രാവാക്യം വിളിച്ച് സിപിഎം പ്രവർത്തകരും കാത്തുനിന്നു. ഉദുമ മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ അടക്കമുള്ള മുഴുവൻ പ്രതികളെയും ജയിലിലേക്ക് മാറ്റാൻ എത്തിച്ചപ്പോൾ അവിടെ സന്നിഹിതനായിരുന്ന പി ജയരാജൻ അവർക്ക് പുസ്തകങ്ങൾ കൈമാറി. ശിക്ഷിക്കപ്പെട്ട എല്ലാ പ്രതികളെയും കണ്ട് സമാശ്വസിപ്പിച്ച ജയരാജൻ അവർക്ക് പിന്തുണ അറിയിക്കുകയും ചെയ്തു. യൂത്ത് കോൺഗ്രസുകാരായ രണ്ട് യുവാക്കളെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരും ഗൂഢാലോചന നടത്തിയവരുമായ പ്രതികളെയാണ് കോടതി ശിക്ഷിച്ചത്. ഇവർക്ക് പിന്തുണ അറിയിക്കാൻ മുതിർന്ന് സിപിഎം നേതാവ് തന്നെ ജയിലിൽ എത്തിയെന്നത് നീതിന്യായ വ്യവസ്ഥയെ പോലും വെല്ലുവിളിക്കുന്നതിന് തുല്യമാണെന്ന വിമർശനങ്ങൾക്ക് ചെവികൊള്ളാതെയാണ് ജയരാജന്റെ നീക്കം.

സിപിഎം കാസർകോട് ജില്ലാ സെക്രട്ടറി കെവി കുഞ്ഞിരാമൻ, സിപിഎം ഏരിയാ സെക്രട്ടറി ആയിരുന്ന, ജില്ലാ കമ്മിറ്റി അം​ഗമായ മണികണ്ഠൻ എന്നിവരടക്കമുള്ള അഞ്ച് സഖാക്കളെയും കണ്ട് സംസാരിച്ചുവെന്ന് പി ജയരാജൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

“അവർക്ക് എന്റെയൊരു പുസ്തകം കൊടുത്തു. ജയിൽ ജീവിതമെന്നത് കമ്യൂണിസ്റ്റുകാരെ സംബന്ധിച്ച് വായിക്കാനുള്ള അവസരം കൂടിയാണ്. അവർ നല്ല വായനക്കാരാണ്. ജയിലിനകത്ത് വായിച്ച് അവർ പ്രബുദ്ധരാകും. കമ്യൂണിസ്റ്റുകാരെ തടവറ കാട്ടി പേടിപ്പിക്കാമെന്ന് ആരും കരുതണ്ട, അതിനുള്ള ശ്രമം വിജയിക്കില്ല. തടവറകൾ കമ്യൂണിസ്റ്റുകാർക്ക് പറഞ്ഞുവച്ചിട്ടുള്ള കാര്യമാണല്ലോ..

വിധി വന്നു, അവർ നിലവിൽ ജയിലിലാണ്, നിയമപോരാട്ടത്തിന്റെ വഴി അവർക്കുണ്ട്. ഇത്തരം വിധികൾ പലപ്പോഴും മേൽക്കോടതിയിൽ എത്തുമ്പോൾ മാറിയിട്ടുണ്ട്. നിരപരാധികളാണെന്ന് തെളിഞ്ഞിട്ടുണ്ട്. അതിനുള്ള അവസരം വിനിയോ​ഗിക്കുമെന്നാണ് പ്രതികളായ സഖാക്കൾ പറഞ്ഞിട്ടുള്ളത്. അതനുസരിച്ച് മുന്നോട്ടുപോകും.

രാഷ്‌ട്രീയ കൊലപാതകങ്ങൾ അവസാനപ്പിക്കണമെന്നാണ് സിപിഎമ്മും ആ​ഗ്രഹിക്കുന്നത്. പക്ഷെ ഞങ്ങളുടെ ആ​ഗ്രഹത്തിന് ഉപരിയായി ഒട്ടേറെ അക്രമസംഭവങ്ങൾ ഇവിടെ നടക്കുന്നു. എന്നാൽ കേരളത്തിലെ വലതുപക്ഷ മാദ്ധ്യമങ്ങൾക്ക് മാർക്സിസ്റ്റ് വിരുദ്ധ ജ്വരമാണ് പിടിപെട്ടിരിക്കുന്നത്.

എൽഡിഎഫ് ഭരിക്കുന്ന കഴിഞ്ഞ എട്ട് വർഷമായി സംസ്ഥാനത്ത് വർ​ഗീയ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ മാദ്ധ്യമങ്ങൾക്ക് മാർക്സിസ്റ്റ് വിരുദ്ധ ജ്വരം ബാധിച്ചതിനാൽ ഇതൊന്നും കാണുന്നില്ല. കേരളത്തിൽ കമ്യൂണിസ്റ്റുകാർ, ഡിവൈഎഫ്ഐക്കാർ, എസ്എഫ്ഐക്കാർ എന്നിവരെല്ലാം നിഷ്ഠൂരമായി കൊലചെയ്യപ്പെട്ടിട്ടുണ്ട്. ആ സമയത്തൊക്കെ മാദ്ധ്യമങ്ങളുടെ ധർമബോധം കാശിക്ക് പോയിരുന്നോ?” പി ജയരാജൻ പറഞ്ഞു.

സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് ജയിലിലേക്ക് പോകുന്നവർക്ക് പിന്തുണ അറിയിക്കുന്ന ലാഘവത്തോടെ കൊലക്കേസ് പ്രതികളെ പി ജയരാജൻ ചേർത്തുപിടിച്ചുവെന്നാണ് വിമർശനം.

Tags: p jayarajan
ShareTweetSendShare

More News from this section

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

Latest News

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

ഒരു ആവേശത്തിന് ചെയ്തതാ!!! മൊബൈൽ എടുക്കാൻ 30 അടി താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി; ഒടുവിൽ സംഭവിച്ചത്…

വഴയിലയിൽ KSRTC ബസിനിടയിൽപെട്ട് യുവാവിന് ദാരുണാന്ത്യം

കൊച്ചിയിൽ ജ്യൂസ് കടയുടെ മറവിൽ ആൺകുട്ടികൾക്ക് ലൈംഗിക ചൂഷണം; അസം സ്വദേശി കമാൽ ഹുസൈൻ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies