കുടുംബത്തിൽ ആശയവിനിമയം വർദ്ധിപ്പിക്കണം; കുട്ടികൾക്ക് മനസ് തുറക്കാനും കുടുംബ അന്തരീക്ഷത്തിൽ മാറ്റങ്ങൾ ഉണ്ടാക്കാനും വഴിയൊരുക്കുമെന്ന് സർസംഘചാലക്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

കുടുംബത്തിൽ ആശയവിനിമയം വർദ്ധിപ്പിക്കണം; കുട്ടികൾക്ക് മനസ് തുറക്കാനും കുടുംബ അന്തരീക്ഷത്തിൽ മാറ്റങ്ങൾ ഉണ്ടാക്കാനും വഴിയൊരുക്കുമെന്ന് സർസംഘചാലക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2025, 09:51 pm IST
FacebookTwitterWhatsAppTelegram

ഓംകാരേശ്വർ(മദ്ധ്യപ്രദേശ്); വിശ്വശരീരത്തിന്റെ ആത്മാവാണ് ഭാരതമെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. ഭാരതീയ ധർമ്മത്തിന്റെ ആധാരം ഗൃഹസ്ഥാശ്രമമാണെന്നും കുടുംബമെന്നത് പ്രപഞ്ചത്തിലെ സവിശേഷമായ സൃഷ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. നർമ്മദാതീരത്ത് മാർക്കണ്ഡേയ ആശ്രമത്തിൽ കുടുംബപ്രബോധൻ ദേശീയ യോഗത്തിന്റെ ഭാഗമായി നടന്ന ഭാരതമാതാ ആരാധനയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുടുംബങ്ങളെ ശക്തിപ്പെടുത്താൻ ഒത്തുചേരലുകൾ വേണം. കുടുംബസുഹൃത്തുക്കളെ സന്ദർശിക്കുക, കുടുംബാംഗങ്ങളുമായി നല്ല ചർച്ചകൾ നടത്തുക തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ആവശ്യമാണ്. ഭക്ഷണം, ഭജന, ഭാഷ, ഭൂഷ, ഭ്രമണം (യാത്ര), ഭവനം എന്നിങ്ങനെ ആറ് ഭകാരങ്ങൾ കുടുംബത്തെയും അതുവഴി സമൂഹത്തെയും കൂട്ടിയിണക്കി നിർത്തും.

കുട്ടികളിൽ ഇപ്പോൾ കാണുന്ന വൈകല്യങ്ങൾക്ക് ഏറ്റവും വലിയ കാരണം മൊബൈൽ ഫോണിന്റെ അമിത ഉപയോഗമാണ്. ഓരോരുത്തരും കുടുംബത്തിൽ പരസ്പര ആശയവിനിമയം വർദ്ധിപ്പിക്കേണ്ടതുണ്ട്, അതിലൂടെ വീട്ടിലെ കുട്ടികൾക്ക് മനസ് തുറന്ന് സംസാരിക്കാനും അതുവഴി കുടുംബ അന്തരീക്ഷത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടാകാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ഏത് സാഹചര്യത്തിലും സമൂഹത്തെ സേവിക്കാനുള്ള മനോഭാവമുണ്ടാകണം. അമ്മയെ സേവിച്ച് ഈശ്വരന്റെ വാഹനമാകാനുള്ള അനുഗ്രഹം ഗരുഡന് ലഭിച്ചതുപോലെ, ഭാരതമാതാവിനെ സേവിച്ച് നമുക്കും ധർമ്മത്തിന്റെ വാഹകനാകാൻ കഴിയണമെന്നും സർസംഘചാലക് പറഞ്ഞു.

ഭാരത മാതാവാണ് നമ്മെ പരിപോഷിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നത്. ഇവിടെ ജനിച്ച ഓരോ വ്യക്തിക്കും സേവനം സ്വഭാവമാണ്. ഭാരതമാതാവിനെ ആരാധിക്കുക എന്നതിനർത്ഥം ഇന്നാട്ടിലെ മനുഷ്യരെയും ഭൂമിയെയും വനങ്ങളെയും ജലത്തെയും മൃഗങ്ങളെയും സേവിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്നതാണ്. പരിസ്ഥിതിയുടെയും ജൈവവൈവിധ്യത്തിന്റെയും സംരക്ഷണവും പ്രോത്സാഹനവുമാണ് ഭാരതമാതാവിനെ ആരാധിക്കുന്നതിൽ നിന്ന് നമുക്ക് ലഭിക്കുന്ന പ്രചോദനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: ഓംകാരേശ്വർ(RSSആർഎസ്എസ്Dr. Mohan Bhagawatഡോ. മോഹൻ ഭാഗവത്സർസംഘചാലക്കുടുംബപ്രബോധൻ
ShareTweetSendShare

More News from this section

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies