ആരോഗ്യസംരക്ഷണത്തിനായി സാധ്യമായതെല്ലാം ചെയ്യുന്നവരാണ് നമ്മളെല്ലാം. അതിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് വ്യായാമം. ജിമ്മിൽ അതിസാഹസികമായ വർക്കൗട്ട് നടത്തിയാൽ മാത്രമേ വ്യായാമം ആകൂവെന്ന് കരുതുന്നവർ നമുക്ക് ചുറ്റുമുണ്ട്. എന്നാൽ വളരെ ലളിതമായും വ്യായാമം ചെയ്യാം. അതിനായി ‘6-6-6’ എന്ന രീതിയിലുള്ള നടത്തം നല്ലതാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ആരോഗ്യത്തിനും ഉന്മേഷത്തിനുമായി നടക്കേണ്ടത് എങ്ങനെയെന്ന് നോക്കാം…
ആകെ 60 മിനിറ്റ് അല്ലെങ്കിൽ ഒരു മണിക്കൂർ നടക്കണമെന്നതാണ് ടാസ്ക്. രാവിലെ ആറിനോ വൈകുന്നേരം ആറിനോ നടത്തമാകാം. ഇതിനൊപ്പം ആറ് മിനിറ്റ് വാം ആപ്പ്, കൂൾ ഡൗൺ സെഷനുകൾ കൂടി ആയാൽ ഗുണങ്ങളേറും.
രാവിലെ ആറിന് നടന്നാൽ ലഭിക്കുന്ന ഗുണങ്ങൾ..
വെറും വയറ്റിൽ അതിരാവിലെയുള്ള നടത്തം മാനസികാരോഗ്യത്തിനും ശാരീരികാരോഗ്യത്തിനും ഉത്തമമാണ്. മെറ്റബോളിസം വർദ്ധിപ്പിക്കാനും കലോറി എരിയിച്ച് കളയാനും രാവിലെയുള്ള നടത്തം സഹായിക്കും. ഉത്കണ്ഠ, വിഷാദം തുടങ്ങിയവ അകറ്റി മാനസികാരോഗ്യം നൽകാനും സഹായിക്കും.
വൈകുന്നേരം ആറിന് നടന്നാൽ ലഭിക്കുന്ന ഗുണങ്ങൾ
വൈകുന്നേരം നടക്കുന്നതും മാനികാരോഗ്യവും ശാരീരികാരോഗ്യവും നൽകുന്നു. ദഹനം മെച്ചപ്പെടുത്താനും, ഉറക്കം മെച്ചപ്പെടാനും ഈ നേരത്തെ ഉറക്കം സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും രക്തസമ്മർദ്ദമകറ്റാനം വൈകുന്നേരത്തെ നടത്തം നല്ലതാണ്.
ദിവസവും 60 മിനിറ്റ് നടന്നാലുള്ള ഗുണങ്ങൾ
ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടാനും, രക്തസമ്മർദ്ദം കുറയ്‌ക്കാനും, ഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു. സ്ഥിരമായി ഇത്തരത്തിൽ ഒരു മണിക്കൂറോളം നടക്കുന്നത് നിരവധി ഗുണങ്ങളാണ് നൽകുന്നത്.
ആറ് മിനിറ്റ് Warm-up ചെയ്യുന്നത് കൊണ്ടുള്ള ഗുണങ്ങൾ
ശരീര താപനില ഉയരാനും ഹൃദയമിടിപ്പ് വർദ്ധിക്കാനും Warm-up സഹായിക്കും. ഇത് പേശികളിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കാനും ശരീരത്തിന്റെ വഴക്കം കൂട്ടാനും സഹായിക്കും. വ്യായാമത്തിന് ശരീരത്തെ സജ്ജമാക്കുന്നതിൽ Warm-up -ന്റെ പങ്ക് നിർണായകമാണ്.
ആറ് മിനിറ്റ് Cool-down ചെയ്താലുള്ള ഗുണങ്ങൾ
ശരീരത്തെ ശാന്തമാക്കാനും താപനില നിയന്ത്രിക്കാനും Cool-down സഹായിക്കും. പേശികളിൽ നിന്ന് ടോക്സിനുകളെ നീക്കം ചെയ്യാനും അസ്വസ്ഥത കുറയ്‌ക്കാനും നല്ലതാണ്.















