യുപിഎ ഭരണകാലത്തെ പദ്മ പുരസ്കരവുമായി ബന്ധപ്പെട്ട് ഗുരുതര വെളിപ്പെടുത്തലുമായി മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖർ. 2010 ൽ ടെലികോം മേഖലയിലെ സമഗ്ര സംഭാവനയുമായി ബന്ധപ്പെട്ട് പദ്മ പുരസ്കാരത്തിന് തന്റെ പേരും പരിഗണിച്ചിരുന്നു. പിന്നാലെ ഒരു കോടി രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടു. ആവശ്യം താൻ നിരസിച്ചതിനാൽ യുപിഎ സർക്കാർ ആ പുരസ്കാരം ബാങ്ക് കുടിശ്ശിക വരുത്തിയ ചത്‌വാളിന് നൽകിയെന്നും രാജീവ് ചന്ദ്രശേഖർ എക്സിലൂടെ പറഞ്ഞു.
യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഡീപ്പ് സ്റ്റേറ്റ് നായകൻ ജോർജ് സോറസിന് പരമോന്നത സിവിലിയൻ പുരസ്കാരം സമ്മാനിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജോർജ് സോറസിന് കിട്ടിയ അവാർഡ് യുപിഎ ഭരണകാലത്തെ പദ്മ പുരസ്കാരത്തെ ഓർമ്മിപ്പിക്കുന്നതായി രാജീവ് ചന്ദ്രശേഖർ പരിഹസിച്ചു.
പദ്മ പുരസ്കാരങ്ങൾ യുപിഎ സർക്കാരിന് പണം കായ്‌ക്കുന്ന മരമായിരുന്നു എന്നത് പരസ്യമായ രഹസ്യമാണ്. മുതലാളിമാർക്കും സിനിമാ താരങ്ങൾക്കും പൊങ്ങച്ചം കാണിക്കാനുള്ള ഒന്നാക്കി പദ്മ പുരസ്കാരത്തെ കോൺഗ്രസ് മാറ്റിയിരുന്നു. എന്നാൽ ബിജെപി സർക്കാർ അധികാരത്തിൽ എത്തിയതോടെ അർഹിക്കുന്ന കരങ്ങളിൽ പുരസ്കാരം എത്തി തുടങ്ങി. ഇക്കാര്യം ശരിവെക്കുന്നതാണ് രാജീവ് ചന്ദ്രശേഖറിന്റെ വെളിപ്പെടുത്തൽ.
George Soros getting US Medal of Freedom reminds me how Padma Awards were given durng Cong UPA.
In 2010, I was proposed for Padma for my Telecom work.I was approached for a bribe of 1cr. I refused. UPA govt gave it to Bank defaulter Chatwal 😅🤮
pic.twitter.com/icRnwmt86L— Rajeev Chandrasekhar 🇮🇳 (@RajeevRC_X) January 5, 2025
ജോർജ് സോറസിന് പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം നൽകുന്നതിനെതിരെ ഇലോൺ മസ്‌ക് ഉൾപ്പെടെ നിരവധി റിപ്പബ്ലിക്കൻ നേതാക്കൾ രംഗത്ത് വന്നിരുന്നു.















