ഗുരുത്വാകർഷണബലം ഇല്ലാത്ത ബഹിരാകാശത്ത് നാല് ദിവസം കൊണ്ട് പയർ വിത്ത് മുളപ്പിച്ച് ഇസ്രോ പുതുചരിമെഴുതിയിരുന്നു. ഇതിന് പിന്നാലെ ഇലകൾ കിളർത്ത വാർത്തയാണ് ഐഎസ്ആർഒ പുറത്തുവിടുന്നത്.
Leaves have emerged! 🌱 VSSC’s CROPS (Compact Research Module for Orbital Plant Studies) aboard PSLV-C60 POEM-4 achieves a milestone as cowpea sprouts unveil their first leaves in space. 🚀 #ISRO #BiologyInSpace #POEM4 pic.twitter.com/xKWmGHoPfl
— ISRO (@isro) January 6, 2025
PSLV C 60 റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ച പോയെം-4 ദൗത്യത്തിന്റെ ഭാഗമായാണ് എട്ട് പയർ വിത്തുകൾ ബഹിരാകാശത്ത് എത്തിച്ചത്. നാല് ദിവസമെടുത്താണ് വിത്തുകൾ മുളച്ചത്. PSLV C 60-ന്റെ മുകൾഭാഗം ഓർബിറ്റൽ എക്സ്പെരിമെൻ്റൽ മൊഡ്യൂൾ, POEM 4 എന്ന പേരിൽ ഒരു ഉപഗ്രഹം പോലെയാണ് ഭൂമിയെ ചുറ്റുന്നത്. ഇതിൽ 24 പരീക്ഷണ ഉപകരണങ്ങളാണുള്ളത്. ഇതിലൊന്നായ കോംപാക്ട് റിസർച്ച് മൊഡ്യൂൾ ഫോർ ഓർബിറ്റൽ പ്ലാൻ്റ് സ്റ്റഡീസ് അഥവാ CROPS ഉപയോഗിച്ചാണ് ഇസ്രോ വിത്തുകൾ മുളപ്പിക്കുന്നത്. തിരുവനന്തപുരത്തെ വിഎസ്എസ്സിയിലാണ് CROPS വികസിപ്പിച്ചത്.
അടച്ച് പൂട്ടിയ പെട്ടിക്കുള്ളിൽ നിയന്ത്രിതമായ സാഹചര്യത്തിലാണ് ഐഎസ്ആർഒ ബഹിരാകാശത്ത് പയർ വിത്തുകൾ സ്ഥാപിച്ചത്. ചെടിയുടെ വളർച്ച ഓരോ നിമിഷവും സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനും വിശകലനം ചെയ്യുന്നതിനുമായി അത്യാധുനിക സാങ്കേതികവിദ്യകളാണ് ക്രോപ്സ് മൊഡ്യൂളിൽ ഉപയോഗിച്ചിരിക്കുന്നത്.















