അവധിച്ചാകര : പൊങ്കൽ പ്രമാണിച്ച് ആറ് ദിവസം അവധി; കോളടിച്ച് ജീവനക്കാരും വിദ്യാർത്ഥികളും

Published by
Janam Web Desk

ചെന്നൈ : പൊങ്കൽ പ്രമാണിച്ച് തമിഴ്നാട് സർക്കാർ 6 ദിവസത്തെ അവധി പ്രഖ്യാപിച്ചു.ജനുവരി 14നാണ് തമിഴ്‌നാട്ടിൽ തൈ പൊങ്കൽ ആഘോഷം. ഇത് കണക്കിലെടുത്ത് ജനുവരി 14 , 15 (തിരുവള്ളുവർ ദിനം), 16 (ഉഴവർ തിരുനാൾ ), 18 (ശനി ), 19 (ഞായർ ) എന്നിങ്ങിനെ 5 ദിവസത്തെ അവധി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഇടയിൽ വരുന്ന ജനുവരി 17 വെള്ളിയാഴ്ച പ്രവർത്തി ദിനമായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വ്യാപകമായ അഭ്യർത്ഥന മാനിച്ച് സർക്കാർ ജനുവരി 17 ശനിയാഴ്ച അധിക അവധി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ പൊങ്കൽ അവധി മൊത്തത്തിൽ ആറ് ദിവസമായി.

ജനുവരി 17 ലെ അധിക അവധി നികത്താൻ, തമിഴ്‌നാട്ടിലെ എല്ലാ സർക്കാർ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ജനുവരി 25 ന് പ്രവർത്തിക്കും. പൊങ്കൽ ആഘോഷിക്കാൻ സ്വന്തം നാട്ടിലേക്ക് മടങ്ങുന്ന കുടുംബങ്ങൾക്ക് സുഗമമായ യാത്ര സുഗമമാക്കുന്നതിനാണ് നീട്ടിയ അവധിക്കാലം ലക്ഷ്യമിടുന്നത് എന്ന് സർക്കാർ പറയുന്നു.

നീണ്ട അവധി പ്രമാണിച്ച് തമിഴ്‌നാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ അഭൂത പൂർവ്വമായ ജനത്തിരക്കുണ്ടാകാൻ സാധ്യത ഉള്ളതിനാൽ മുൻ കരുതലുകൾ ശക്തമാക്കിയിട്ടുണ്ട്.

Share
Leave a Comment