ഇന്ത്യൻ വംശജനായ സിഇഒ രവി അബുവാലയ്‌ക്ക് സോഷ്യൽ മീഡിയയിൽ പൊങ്കാല. വീട്ടുജോലിക്ക് മൂല്യമില്ലെന്നും നാലുവർഷമായി ഇത്തരം കാര്യങ്ങൾക്ക് സമയം പാഴാക്കാറില്ലെന്നുമായിരുന്നു രവിയുടെ പോസ്റ്റ്. ജോലി ചെയ്യാൻ മടിയായത് കൊണ്ടല്ലെന്നും തന്റെ ഒരു മണിക്കൂറിന് 5,000 ഡോളറിന്റെ വിലയുണ്ടെന്നും രവി കുറിച്ചു. കണക്ക് സഹിതമാണ് യുവ സിഇഒയുടെ പോസ്റ്റ്.
നാല് വർഷമായി പാചകം ചെയ്തിട്ട് . മടിയനായത് കൊണ്ടല്ല, ഒരു മണിക്കൂർ പാചകത്തിന് 15 ഡോളർ മാത്രമാണ് മൂല്യം. ഒരു ഗുണവുമില്ലാത്ത ഇല്ലാത്ത ഇത്തരം ജോലി ചെയ്യുന്നത് മതിയാക്കി മണിക്കൂറിന് 5,000 ഡോളർ ഉണ്ടാക്കാവുന്ന ജോലികൾ ചെയ്യണം. അങ്ങനെ മാത്രമേ വളർച്ച നേടാൻ കഴിയുവെന്നും രവി പറയുന്നു. രവിയെ അനുകൂലിച്ചും വിമർശിച്ചും നിരവധി കമന്റുകളാണ് എത്തിയിരിക്കുന്നത്.
എല്ലാം ഡോളർ മൂല്യത്തിൽ അളക്കാൻ കഴിയില്ലന്നായിരുന്നു ഒരാൾ അഭിപ്രായപ്പെട്ടത്. ഉറങ്ങുമ്പോൾ മണിക്കൂറിൽ ഡോളറൊന്നും ലഭിക്കില്ലന്നും അതിനാൽ ഉറങ്ങുന്നത് അവസാനിപ്പിക്കണമെന്നായിരുന്ന മറ്റൊരു കമന്റ്. 237.9 ബില്യൺ ഡോളർ ആസ്തിയുള്ള ആമസോൺ സ്ഥാപകനും ലോകത്തിലെ രണ്ടാമത്തെ ഏറ്റവും ധനികനുമായ ജെഫ് ബെസോസ് അടുക്കളിയിൽ കയറാറുണ്ടെന്ന് മറ്റൊരാൾ ഓർമിപ്പിച്ചു.
ലിങ്ക്ഡ്ഇൻ പ്രൊഫൈൽ അനുസരിച്ച് 2019 ലാണ് രവി സ്കെയിലിംഗ് വിത്ത് സിസ്റ്റംസിന്റെ സിഇഒ ആയത്. ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലായിരുന്നു അദ്ദേഹത്തിന്റ ഉന്നത വിദ്യാഭ്യാസം.















