ഗാന്ധിനഗർ: കർണാടകയ്‌ക്ക് പുറമേ ഗുജറാത്തിലും ഹ്യുമൻ മെറ്റാന്യൂമോ വൈറസ് ബാധ. അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിലാണ് കുട്ടി ചികിത്സയിൽ തുടരുന്നതെന്ന് തദ്ദേശ സ്ഥാപന അധികൃതർ അറിയിച്ചു. കുട്ടിയുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
രാജസ്ഥാനിലെ ദുംഗർപൂർ സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിനാണ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ശ്വാസകോശ അണുബാധയെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് എച്ച്എംപിവി വൈറസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇതോടെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത HMPV കേസുകൾ മൂന്നായി. കർണാടകയിലാണ് രണ്ട് കുട്ടികളിൽ രോഗം റിപ്പോർട്ട് ചെയ്തത്. ചൈനയിൽ വൈറസ് ബാധ പടരുന്നതിനിടെയാണ് ഇന്ത്യയിലും രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയിൽ രോഗം റിപ്പോർട്ട് ചെയ്ത കുട്ടികൾക്ക് അന്താരാഷ്‌ട്രയുടെ പശ്ചാത്തലമില്ലെന്നതും ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.















