നാരായണൻ എന്ന് മാത്രം വിളിച്ചാണ് ശ്രീനാരായണ ഗുരുവിനെ ഇഎംഎസ് അവഹേളിച്ചത്; അത് തന്നെയാണ് പിണറായിയും ചെയ്യുന്നത്; കെ സുരേന്ദ്രൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നാരായണൻ എന്ന് മാത്രം വിളിച്ചാണ് ശ്രീനാരായണ ഗുരുവിനെ ഇഎംഎസ് അവഹേളിച്ചത്; അത് തന്നെയാണ് പിണറായിയും ചെയ്യുന്നത്; കെ സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2025, 07:29 pm IST
FacebookTwitterWhatsAppTelegram

കായംകുളം: ശ്രീനാരായണ ഗുരുവിനെ സനാതന ധർമ്മത്തിന്റെ ഏറ്റവും വലിയ പ്രചാരകനായിട്ടാണ് കണക്കാക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഗുരു സാമൂഹ്യ പരിഷ്‌കർത്താവ് മാത്രമാണെന്നാണ് പിണറായി വിജയൻ പറയുന്നത്. പക്ഷെ, ശ്രീനാരായണ ഗുരുദേവൻ കേവലം ഒരു സാമൂഹ്യ പരിഷ്‌കർത്താവ് മാത്രമല്ല. ഭാരതത്തിലെ കോടാനുകോടി ജനങ്ങൾ ശ്രീനാരായണ ഗുരുദേവനെ ദൈവമായും സന്യാസിയായും ഒക്കെയായിട്ടാണ് കണക്കാക്കുന്നതെന്ന് കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

കായകുളത്ത് വിവിധ രാഷ്‌ട്രീയ പാർട്ടികളിൽ നിന്നും ബിജെപിയിലേക്ക് എത്തിയവർക്ക് സ്വീകരണവും, ജനമുന്നേറ്റ സദസ്സും ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ. ലോകം മുഴുവൻ സനാതന ധർമ്മത്തിന്റെ സന്ദേശം എത്തിച്ച ആളാണ് ഗുരുദേവൻ.

നാരാണൻ എന്ന് മാത്രമേ ഇഎംഎസ് ഗുരുദേവനെ വിളിച്ചിട്ടുള്ളൂ. ശ്രീനാരായണൻ എന്ന് പോലും വിളിച്ചിട്ടില്ല. നാരായണൻ നവോത്ഥാനത്തിന്റെ വക്താവല്ല, നാരായണൻ കേരളത്തെ നൂറ്റാണ്ടുകൾ പിറകോട്ട് നയിച്ച ആളാണ് എന്ന് പറഞ്ഞ് ആക്ഷേപിച്ച ആളാണ് ഇ.എം. ശങ്കരൻ നമ്പൂതിരിപ്പാട്. പിണറായിയും അത് തന്നെയാണ് ചെയ്യുന്നതെന്ന് കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

ഗുരുദേവൻ നടത്തിയ പരിശ്രമങ്ങളെ അവമതിക്കുന്ന പാർട്ടിയാണ് സിപിഎം. എന്നാൽ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ മുൻപിൽ പോയി കുമ്പിടാൻ മടിയില്ല. നിരോധിത ഭീകരവാദ സംഘടനയുമായി സഖ്യമുണ്ടാക്കാനും കോയമ്പത്തൂർ സ്‌ഫോടനക്കേസിൽ ആരോപണ വിധേയനായ വ്യക്തിക്കൊപ്പം വേദി പങ്കിടാനും പിണറായിക്കും സിപിഎമ്മിനും മടിയില്ലെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.

പച്ചയായ വർഗീയത ഓരോ തെരഞ്ഞെടുപ്പിലുംകാണിക്കുന്ന പാർട്ടിയാണ് സിപിഎം. വർഗീയതയാണ് നിങ്ങളുടെ അവസാനത്തെ ആയുധം. മാറി മാറി ഓരോ തെരഞ്ഞെടുപ്പിലും വർഗീയത ഉപയോഗിക്കുകയാണെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.

ശിവഗിരി തീർത്ഥാടന സമ്മേളനത്തിലായിരുന്നു ശ്രീനാരായണ ഗുരു സനാതന
ധർമ്മത്തിന്റെ വക്താവോ പ്രയോക്താവോ ആയിരുന്നില്ലെന്നും സനാതന ധർമ്മത്തെ വെല്ലുവിളിക്കാനാണ് ഗുരു ശ്രമിച്ചതെന്നും പിണറായി പറഞ്ഞത്. ഇതിനെതിരെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അതേ വേദിയിൽ മറുപടി നൽകിയിരുന്നു. പിണറായി വിജയന്റെ വാക്കുകൾക്കെതിരെ ഹിന്ദു സന്യാസിമാരും ആത്മീയ ആചാര്യൻമാരുമുൾപ്പെടെ വലിയ പ്രതിഷേധം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.

Tags: ശ്രീനാരായണ ഗുരുസനാതന ധർമ്മംK Surendranകെ. സുരേന്ദ്രൻപിണറായി വിജയൻവെള്ളാപ്പള്ളി നടേശൻBJP State Secretaryശിവഗിരി
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies