എയർപോർട്ടിൽ വെച്ച് ഇസ്ലാമത നേതാവിന്റെ തലപ്പാവ് വലിച്ചൂരുന്ന യുവതിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വെെറൽ. ഇറാൻ തലസ്ഥാനമായ ടെഹ്റാനിലെ മെഹ്‌റാബാദ് എയർപോർട്ടിലാണ് സംഭവം നടന്നത്.
ഹിജാബ് ധരിച്ചില്ലെന്ന് പറഞ്ഞ് യുവതിയോട് മതനേതാവ് കയർക്കുകയായിരുന്നു. ഇതിന് പിന്നാലെ മതനേതാവിന്റെ തലപ്പാവ് വലിച്ചൂരി യുവതി സ്വന്തം തലമറയ്‌ക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഇറാനിയൻ പത്രപ്രവർത്തകൻ മസിഹ് അലിനെജാദാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ‘ഇതിലെന്തെങ്കിലും കുഴപ്പമുണ്ടോ’ എന്ന് ചോദിച്ച് കൊണ്ടായിരുന്നു യുവതിയുടെ അപ്രതീക്ഷിത നീക്കം.
An Iranian woman was asked by a cleric to wear the hijab, so she took off his turban and covered her head with it
— Azat (@AzatAlsalim) January 6, 2025
ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ സ്ത്രീയോട് ആക്രോശിക്കുന്ന ഒരു പുരോഹിതനെ എയർപോർട്ടിൽ കണ്ടു. പിന്നാലെ അടിച്ചമർത്തലിലെ ചെറുത്ത് നിൽപ്പാക്കുന്ന രംഗങ്ങൾക്കാണ് സാക്ഷ്യം വഹിച്ചതെന്ന് മസിഹ് അലിനെജാദ് എക്സിൽ പറഞ്ഞു. തലപ്പാവ് സ്ത്രീകൾ സ്പർശിക്കാൻ പാടില്ലാത്ത പവിത്രമായ ഒന്നാണെന്നാണ് പുരോഹിതൻമാരുടെ അവകാശവാദം. എന്നാൽ യുവതിയുടെ പ്രതിഷേധം ആ മിഥ്യയെ തകർത്തു. ലിംഗ വിവേചനത്തിൽ ഇറാനിലെ സ്ത്രീകൾ രോഷാകുലരാണെന്നും പത്രപ്രവർത്തകൻ പറഞ്ഞു.















