രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവൃത്തി ദിനം ആരംഭിക്കുന്നത് ദേശീയ ഗാനത്തോടെയാണ്. എന്നാൽ ഒരു കഫേ ദിവസം തുടങ്ങുന്നത് ദേശീയ ഗാനത്തോടെയാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ. ഹൈദരബാദിലെ രാമേശ്വരം കഫേയിലാണ് അപൂർവ്വ കാഴ്ച. എല്ലാ ദിവസവും രാവിലെ 5 നാണ് കഫേ തുറക്കുന്നത്. പിന്നാലെ ജീവനക്കാരെല്ലാം കഫേയുടെ മുന്നിൽ ഒത്തുചേർന്ന് ദേശീയഗാനം ആലപിക്കും തുടർന്ന് ഭാരത് മാതാ കീ ജയ് വിളികളോടെ തങ്ങളുടെ കർത്തവ്യങ്ങളിലേക്ക് കടക്കും. ദേശീയ മാദ്ധ്യമമായ നവഭാരത് ടൈംസാണ് ഹൈദരബാദിൽ നിന്നുള്ള ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്. സുദർശനം ഫേസ്ബുക്ക് പേജും സമാന ദൃശ്യങ്ങൾ ഷെയർ ചെയ്തിട്ടുണ്ട്.
കഫേ മാനേജ്മെന്റിനെയും ജീവനക്കാരെയും പ്രശംസ കൊണ്ട് മൂടുകയാണ് സോഷ്യൽ മീഡിയ. ബെംഗളൂരുവിലെ രാമേശ്വരം കഫേയിൽ നടന്ന ഭീകരാക്രമണത്തെ കുറിച്ചും കമന്റുകളിൽ പരാമർശമുണ്ട്. അത് കൊണ്ട് തന്നെ ആയിരിക്കും ഈ കഫേ അവർ ടാർഗറ്റ് ചെയ്തത്, ചുമ്മാതല്ല ഇന്ത്യയിലെ കറാച്ചി കുഞ്ഞുങ്ങൾ അവിടെ ബോംബ് വെച്ചത്, എന്തൊരു പോസിറ്റീവായ തുടക്കം! അനുകരണീയം എന്നിങ്ങൻെ പോകുന്നു പ്രതികരണം.
Staff sings the National Anthem everyday at 5am before opening of this restaurant in Hyderabad.. seen it anywhere else?
Shud it be done at all offices/ malls/ workplaces etc. 🤔 pic.twitter.com/IC7z3TQRGm— Atulya (@DesiMemesTweets) January 6, 2025
മാർച്ച് ഒന്നിന് ബെംഗളൂരു രാമേശ്വരം നടന്ന ഭീകരാക്രണത്തിൽ 10 പേർക്കാണ് പരിക്കേറ്റത്. തുടർന്ന് കഫെ ദീർഘനാളത്തേക്ക് അടച്ചിട്ടിരുന്നു. ഇതിന് പിന്നലെ പ്രവർത്തനം തുടങ്ങിതും ദേശീയ ഗാനത്തോടെയായിരുന്നു.
സംഭവത്തിൽ കർണാടകയിലെ ശിവമോഗ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) മൊഡ്യൂളിലെ അംഗങ്ങളെ എൻഐഎ അറസ്റ്റ് ചെയ്തു. പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഫർഹത്തുളള ഘോരിയുടെ നിർദ്ദേശ പ്രകാരമായിരുന്നു സ്ഫോടനം. വർഷങ്ങളായി ഇന്ത്യൻ ഏജൻസികളുടെ നിരീക്ഷണത്തിലുള്ളയാളാണ് ഘോരി. പാക് ഐ.എസ്.ഐയുടെ പിന്തുണയോടെയാണ് ഇയാളുടെ പ്രവർത്തനം.