ആറ് മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് യുവതി യാചകനോപ്പം ഒളിച്ചോടി.
ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിലാണ് സംഭവം അരങ്ങേറിയത്. 36 കാരിയായ രാജേശ്വരിയാണ് ഒളിച്ചോടിയത്. ഭർത്താവ് രാജു കുമാറിന്റെ പരാതിയിൽ പൊലീസ് കേസ് എടുത്തു.
ഹർദോയിയിലെ ഹർപാൽപൂർ ഏരിയയിലാണ് 45 കാരനായ രാജുവും കുടുംബവും താമസിക്കുന്നത്. നാൽപ്പത്തഞ്ചുകാരനായ നൻഹെ പണ്ഡിറ്റ് ഇടയ്‌ക്കിടെ ഭിക്ഷയ്‌ക്കെന്ന പേരിൽ വീട്ടിൽ വരാറുണ്ട്. ഇയാളുമായി ഭാര്യ ചാറ്റ് ചെയ്യാറുണ്ടെന്നും ഫോണിൽ സംസാരിക്കാറുണ്ടെന്നും രാജു കുമാർ നൽകിയ പരാതിയിൽ പറയുന്നു.
ജനുവരി 3 ന് ഉച്ചയ്‌ക്ക് മാർക്കറ്റിൽ പോകുന്നു എന്ന് പറഞ്ഞാണ് യുവതി വീട്ടിൽ നിന്നിറങ്ങിയത്. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും ഒളിച്ചോടിയതാണെന്ന് മനസ്സിലായത്. എരുമയെ വിറ്റ പണവുമായാണ് യുവതി പോയതെന്ന് ഭർത്താവ് ആരോപിച്ചു.
അതിനിടെ യുവതിയെ കണ്ടെത്തിയെന്നും നാൻഹെ പണ്ഡിറ്റിനായി തിരിച്ചിൽ നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു. ഭാരതീയ ന്യായ സംഹിതയിലെ 87ാം വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.