വെങ്കട് പ്രഭു സംവിധാനം ചെയ്ത വിജയ് ചിത്രം ഗോട്ടിന്റെ റിലീസിന് പിന്നാലെ കടുത്ത വിഷാദത്തിലേക്ക് വീണുപോയെന്ന് വെളിപ്പെടുത്തി തെന്നിന്ത്യൻ നടി മീനാക്ഷി ചൗധരി. സമാതകളില്ലാതെ പരിഹാസവും ട്രോളുകളുമാണ് അനുഭവിക്കേണ്ടി വന്നതെന്നും നടി പറഞ്ഞു. ദുൽഖർ സൽമാൻ ചിത്രം ലക്കി ഭാസ്കറിന് പിന്നാലെയാണ് അത് മറികടക്കാനായത്. ലക്കി ഭാസ്കറിന് എനിക്ക് എല്ലായിടത്തു നിന്നും നല്ല പ്രതികരണവും അഭിനന്ദനവും ലഭിച്ചെന്നും നടി ഗലാട്ട തെലുങ്കിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
“വിജയിയുടെ ഗോട്ട് റിലീസ് ചെയ്തതിന് പിന്നാലെ വലിയ പരിഹാസമാണ് കേട്ടത്. ട്രോളുകളും വ്യാപകമായി. ഒരാഴ്ചയോളം ഡിപ്രഷനിലായിപോയി. എന്നാൽ ലക്കി ഭാസ്കർ വന്നപ്പോൾ അഭിനന്ദനവും അംഗീകാരവും ലഭിച്ചു. അതോടെ എനിക്ക് ഒരു കാര്യം മനസിലായി. ഏതൊക്ക നല്ല സിനിമകൾ തിരഞ്ഞെടുക്കണമെന്ന കാര്യം”——മീനാക്ഷി ചൗധരി പറഞ്ഞു.
മഹേഷ് ബാബുവിന്റെ ഗുണ്ടൂർ കാരം എന്ന ചിത്രത്തിലും മീനാക്ഷിയുടെ സ്ക്രീൻ ടൈം കുറച്ചിരുന്നു. കഴിഞ്ഞ വർഷമാണ് വിജയ് ചിത്രം തിയേറ്ററിലെത്തിയത്. സ്നേഹ,തൃഷ എന്നിവരായിരുന്നു മറ്റ് നായികമാർ. വിജയിക്കൊപ്പം മീനാക്ഷിയുടെ പ്രകടനവും എയറിലായിരുന്നു. ഹിറ്റ് ദി സെക്കൻഡ് കേസിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു. സംക്രാന്തികി വാസ്തുന്നം എന്ന റാണ ചിത്രമാണ് ഇനി നടിയുടേതായി പുറത്തിറങ്ങാനുള്ളത്.















