കൊല്ലം: റോഡിന്റെ വശത്ത് നിന്നും ബൈക്ക് തിരിക്കാൻ ശ്രമിക്കവേ കെഎസ്ആർടിസി ബസിടിച്ച യുവാവിന് അത്ഭുത രക്ഷപെടൽ. ബൈക്കിന് മുകളിലൂടെ ബസിന്റെ മുൻഭാഗത്തെ ടയർ കയറിയിറങ്ങിയെങ്കിലും യുവാവ് ബസിനടിയിൽ പെടാതെ രക്ഷപെടുകയായിരുന്നു.
ചടയമംഗലത്തായിരുന്നു സംഭവം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇന്നലെ രാവിലെയായിരുന്നു സംഭവം. എറണാകുളം സ്വദേശി അക്ഷയ് ആണ് രക്ഷപെട്ടത്. യുവാവ് ബൈക്കിൽ നിന്ന് ഇറങ്ങി മാറിയതിനാൽ ടയറിനടിയിൽപ്പെട്ടില്ല.
തെറ്റായ ദിശയിൽ റോഡിന്റെ അരിക് ചേർന്ന് വന്ന് യുവാവ് ബൈക്ക് തിരിക്കാൻ ശ്രമിക്കുകയായിരുന്നു. യുവാവും ബൈക്കും ബസ് ഡ്രൈവറുടെ ശ്രദ്ധയിലും പെട്ടില്ല.
കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് എതിർ വശത്തെ പാർക്കിങ് ഗ്രൗണ്ടിലേക്ക് പോകുന്നതിനായി റോഡ് മുറിച്ചു കടക്കുന്നതിനിടെയായിരുന്നു സംഭവം. പരാതിയുമായി കെ.എസ്.ആർ.ടി.സി ഡ്രൈവറും അക്ഷയും പോലീസിനെ സമീപിച്ചെങ്കിലും പിന്നീട് പ്രശ്‌നം ഒത്തു തീർപ്പാക്കി.















