റേസിംഗ് മത്സരത്തിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി നടത്തിയ പരിശീലനത്തിനിടെ നടൻ അജിത്കുമാറിന്റെ കാർ വലിയൊരു അപകടത്തിൽപ്പെട്ടു. ദുബായിലാണ് സംഭവം. നടൻ അത്ഭുതകരമായി പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു. പരിശീലന ട്രാക്കിലായിരുന്നു അപകടം. വരുന്ന റേസിംഗ് ചാമ്പ്യൻഷിപ്പിൽ താരം പങ്കെടുക്കുന്നുണ്ട്. ട്രാക്കിൽ വച്ച് നിയന്ത്രണം വിട്ട കാർ സംരംക്ഷണ ഭിത്തിയിൽ ഇടിച്ച് തകരുകയായിരുന്നു.
അപകടത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. അപകടത്തിന് ശേഷം താരം പരിശീലനം തുടർന്നുവെന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞു. ദുബായിലേക്ക് പോകും മുൻപ് കുടുംബത്തിന് യാത്രപറയുന്ന അജിത്തിന്റെ വീഡിയോ വൈറലായിരുന്നു. ഭാര്യ ശാലിനിക്കും മകനും സ്നേഹ ചുംബനം നൽകിയാണ് താരം ദുബായിലേക്ക് പറന്നത്. കാർ -ബൈക്ക് റേസിംഗ് പാഷനായ തെന്നിന്ത്യൻ താരമാണ് അജിത്കുമാർ.മിഷലിൻ 24H സീരിസിലാണ് താരം പങ്കെടുക്കുന്നത്. 20-ാം പതിപ്പിലാണ് അജിത്കുമാർ പങ്കെടുക്കുന്നത്. ചാമ്പ്യൻഷിപ്പിന് വേണ്ടി ഒരു ടീമിനും നടൻ രൂപം നൽകിയിരുന്നു,
Actor #Ajith met with an accident during car racing practice! pic.twitter.com/5zRUXNjlcC
— Filmy Focus (@FilmyFocus) January 7, 2025