ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതു മുതൽ മലയാള സിനിമയിലെ എല്ലാ കൊള്ളരുതായ്മകൾ ചെയ്യുന്നതും അതിന് കുടപിടിക്കുന്നതും അമ്മ സംഘടനയെന്ന് പറഞ്ഞ് പോസ്റ്റിട്ടവരും പിന്തുണ പ്രഖ്യാപിച്ചവരും പരിതപിച്ചവരും നടി ഹണിറോസിന്റെ വിഷയം വന്നപ്പോൾ വായിൽ പഴംതിരുകിയിരിക്കുകയാണെന്ന് സോഷ്യൽ മീഡിയയിൽ വിമർശനം.
ഒരു ഹാഷ്ടാഗ് പിന്തുണയ്‌ക്കോ രണ്ടുവരി പോസ്റ്റെങ്കിലും ഇടാനോ നട്ടെല്ലിനുറപ്പില്ലാത്ത വുമൺ ഇൻ സിനിമ കളക്ടീവിന്റെ (WCC) ഇരട്ടത്താപ്പ് ചോദ്യം ചെയ്യപ്പെടണമെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വാദങ്ങൾ. സെലക്ടീവ് ഫെമിനസവും പിന്തുണയും മാത്രം വാഗ്ദാനം ചെയ്യുന്നവർ സിനിമ മേഖലയിലെ സ്ത്രീകളുടെ സംരക്ഷണത്തിനും ഉന്നമനത്തിനും അഹോരാത്രം പ്രയത്നിക്കുന്നു എന്നാണ് വയ്പ്പ്.
അമ്മയിലെ അംഗമായതു കൊണ്ടാകാം നീതി ലഭിക്കേണ്ട സ്ത്രീകളുടെ നിരയിൽ ഹണിയെ ഉൾപ്പെടുത്താൻ ഇതുവരെ WCC തയാറാകാത്തതെന്നാണ് പരിഹാസം. സംഘടന പോയിട്ട് ഒരു അംഗമെങ്കിലും പിന്തുണ പ്രഖ്യാപിച്ചോ എന്ന് മഷിയിട്ട് നോക്കേണ്ടിവരും. ഒരു വനിതാ താരം സമാനതകളില്ലാത്ത സൈബർ ആക്രമണങ്ങൾക്കും അശ്ലീല അധിക്ഷേപങ്ങൾക്കും ഇരയായിട്ടും സോ കോൾഡ് സംസ്കാരിക നായകർ ഇക്കാര്യത്തിൽ പ്രതികരിച്ചാൽ എന്തെങ്കിലും ഗുണമുണ്ടാകുമോ എന്ന ആശയക്കുഴപ്പത്തിലാകുമെന്നാണ് സോഷ്യൽമീഡിയ പറയുന്നത്.
നടി പരാതിയുമായി രംഗത്തുവരികയും താരസംഘടന നിയമ സഹായം ഉൾപ്പടെ വാഗ്ദനം നൽകി ഒപ്പം നിൽക്കുമെന്നും നിലപാട് അറിയിച്ചിട്ടുണ്ട്. ഇനി അമ്മയിലെ ആർക്കെങ്കിലുമെതിരെ ആരോപണങ്ങൾ വരുമ്പോൾ ഹാഷ്ടാഗ് പിന്തുണയും പോസ്റ്റും ഇട്ട് രണ്ട് ഡയലോഗ് അടിക്കാം വരാമെന്ന നിലപാടിലാകും അവരെന്നാണ് ട്രോളന്മാർ പറയുന്നത്.