മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
പേരും പ്രശസ്തിയും ലഭിക്കുവാനും പാരിതോഷികം കരസ്ഥമാകുവാനും അവസരം ലഭിക്കും. വാഹനം മൂലം ഗുണാനുഭവങ്ങൾ, ഭക്ഷണ സുഖം, വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് എന്നിവ ഉണ്ടാകും. ഇന്ന് അശ്വതി നക്ഷത്രക്കാരുടെ പക്കപ്പിറന്നാൽ ആയതിനാൽ ക്ഷേത്രദർശനവും വഴിപാടും നടത്തുന്നത് വളരെ ഗുണകരം.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
എല്ലാ കാര്യങ്ങളിലും തടസ്സം അനുഭവപ്പെടും. സർക്കാർ സംബന്ധമായ ദോഷഫലങ്ങൾ, അപമാനം, ഉദര രോഗം എന്നിവ ഉണ്ടാകുകയും കുടുംബ ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാവുന്ന സാഹചര്യം സംജാതമാകും.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
തൊഴിൽ വിജയം, ഉന്നത സ്ഥാന പ്രാപ്തി, സർക്കാരിൽ നിന്നും ഗുണാനുഭവങ്ങൾ, കീർത്തി എന്നിവ ലഭിക്കും. കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങളിൽ മുഖ്യ പങ്ക് വഹിക്കുവാൻ അവസരം ലഭിക്കും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ അനുഭവത്തിൽ വരും. ധനലാഭം, ബിസിനെസ്സിൽ പുരോഗതി, ദാമ്പത്യ ഐക്യം, കാര്യവിജയം,കുടുംബ സൗഖ്യം, കീർത്തി എന്നിവ ഉണ്ടാകും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
എല്ലാ കാര്യങ്ങളിലും തടസ്സം അനുഭവപ്പെടും. തനിക്കോ ജീവിത പങ്കാളിക്കോ രോഗാദി ദുരിതം അനുഭവപ്പെടും. അനാവശ്യ കൂട്ട് മൂലം മാനഹാനി, ധനനഷ്ടം ഉണ്ടാകും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
ഭക്ഷണ സുഖക്കുറവ് അനുഭവപ്പെടുകയും ഭക്ഷ്യ വിഷബാധ ഉണ്ടാവാനും ഇടയുണ്ട്. ശത്രുഭയം, വ്യപഹാര പരാജയം, മനഃശാന്തികുറവ്, ബന്ധു ജനങ്ങളുമായി അഭിപ്രായ വ്യത്യാസം എന്നിവ ഉണ്ടാകും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങൾ നടക്കുക, ഉയർന്ന പദവി ലഭിക്കുവാനുള്ള ഭാഗ്യം, ധനനേട്ടം, തൊഴിൽ വിജയം, എവിടെയും മാന്യത എന്നിവ ഉണ്ടാകും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
സമൂഹത്തിലെ ഉന്നതരായ വ്യക്തികളെ പരിചയപെടുവാനും അവരോടൊപ്പം സമയം ചെലവഴിക്കുവാനും സമ്മാനങ്ങൾ ലഭിക്കുവാനും യോഗമുണ്ട്. ഭാര്യാസുഖം, തൊഴിൽ വിജയം, ധനനേട്ടം, മനഃസന്തോഷം എന്നിവ ലഭിക്കും.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
ബന്ധുക്കളുമായും സുഹൃത്തുക്കളുമായും അനാവശ്യമായ സംസാരം മൂലം തെറ്റിപ്പിരിയുവാൻ സാധ്യതയുണ്ട്. സന്താനങ്ങളെ പറ്റി ആശങ്കയും ഉത്ക്കണ്ഠയും വർദ്ധിക്കുന്ന ദിവസമാണ്. മാനസിക പിരിമുറുക്കം അനുഭവപ്പെടും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
മാനസിക ബുദ്ധിമുട്ട്, തൊഴിൽക്ലേശം, ജലദോഷം, ഉറക്കക്കുറവ് എന്നിവ വരാൻ സാധ്യത. കുടുംബകലഹം ഉണ്ടാവാനും അതുവഴി മനഃസ്വസ്ഥത കുറയുകയും ചെയ്യും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
സ്ത്രീകളുമായി അടുത്ത ഇടപഴകുവാൻ അവസരം ലഭിക്കും. കുടുംബ ബന്ധുജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ കിട്ടുവാൻ ഇടയുണ്ട്. രോഗശാന്തി, ധന നേട്ടം എന്നിവ ഉണ്ടാകും.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
ജീവിത പങ്കാളിയുമായും സന്താനങ്ങളുമായും കലഹമോ അഭിപ്രായവ്യത്യാസമോ ഉണ്ടാകാം. തൊഴിൽ തടസ്സം, അപമാനം, ധനക്ലേശം, രോഗാദി ദുരിതം എന്നിവ ഉണ്ടാകും. നേത്ര രോഗമുള്ളവർ ജാഗ്രത പാലിക്കുക.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം, വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)