കൊച്ചി: സ്‍ത്രീ ശരീരത്തെ പുകഴ്‌ത്തിയാൽ ഇനി പണി കിട്ടുമെന്ന് ഉറപ്പ്. സ്ത്രീയുടെ ശരീരഘടനയെ കുറിച്ച് പുകഴ്‌ത്തി പറയുന്നതും സ്ത്രീത്വത്തെ അപമാനിക്കലാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. അനാവശ്യമായി ഇത്തരം വർണനകൾ നടത്തുന്നതും അശ്ലീല സന്ദേശങ്ങൾ അയക്കുന്നതും ലൈംഗിക ചുവയോടെയല്ലെന്ന് കരുതാനാവില്ലെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ വ്യക്തമാക്കി.
സഹപ്രവർത്തകയുടെ ശരീരഭംഗി മികച്ചതാണെന്ന് പറയുകയും ഫോണിൽ ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ അയച്ചതിനും ലൈംഗികാതിക്രമം അടക്കമുള്ള വകുപ്പുകൾ പ്രകാരമെടുത്തിനെതിരെയുള്ള ഹർജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ പരാമർശം. സഹപ്രവർത്തകയുടെ പരാതി പ്രകാരമെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെഎസ്ഇബി മുൻ ഉദ്യോഗസ്ഥന്റെ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
2017-ലാണ് കേസ് രജിസ്റ്റർ ചെയ്ത്. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്. ‘മികച്ച ബോഡി സ്‍ട്രക്ചർ’ എന്ന കമൻ്റ് ലൈംഗികച്ചുവയില്ലെന്നായിരുന്നു ഹർജിക്കാരന്റെ വാദം. മുൻപും തനിക്കെതിരെ സമാനമായ പ്രവൃത്തി ഹർജിക്കാരന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.















