പ്രണബ് മുഖർജിക്ക് സ്മാരകം; ആർഎസ്എസ് സ്‌നേഹത്തിനുള്ള സമ്മാനമെന്ന് കോൺഗ്രസ് നേതാവ് ഡാനിഷ് അലി; പരാമർശം വിവാദത്തിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രണബ് മുഖർജിക്ക് സ്മാരകം; ആർഎസ്എസ് സ്‌നേഹത്തിനുള്ള സമ്മാനമെന്ന് കോൺഗ്രസ് നേതാവ് ഡാനിഷ് അലി; പരാമർശം വിവാദത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2025, 02:41 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അന്തരിച്ച മുൻ രാഷ്‌ട്രപതിയും കോൺഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖർജിക്ക് സ്മൃതി മണ്ഡപം നിർമിക്കാൻ സ്ഥലം അനുവദിച്ച നരേന്ദ്രമോദി സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവും മുൻ എംപിയുമായ ഡാനിഷ് അലി. അടുത്തിടെ അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന് സ്മാരകത്തിനുള്ള സ്ഥലം അനുവദിക്കാതെ പ്രണബ് മുഖർജിയുടെ സ്മാരകത്തിന് സ്ഥലം അനുവദിച്ചുവെന്ന് പറഞ്ഞാണ് വിമർശനം.

പ്രണബ് മുഖർജിക്ക് സ്മാരകത്തിന് സ്ഥലം അനുവദിച്ചത് ആർഎസ്എസ് സ്‌നേഹത്തിനുള്ള സമ്മാനമാണെന്ന് കോൺഗ്രസ് നേതാവ് പറയുന്നു. നാഗ്പൂരിൽ ആർഎസ്എസ് ആസ്ഥാനത്ത് നടന്ന പരിപാടിയിൽ പ്രണബ് മുഖർജി മുഖ്യാതിഥിയായി പങ്കെടുത്ത കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു ഡാനിഷ് അലിയുടെ വിമർശനം. പ്രണാബ് മുഖർജി കോൺഗ്രസ് നേതാവായിരുന്നുവെന്ന കാര്യം പോലും മറന്നാണ് ഡാനിഷ് അലിയുടെ വിമർശനം.

പാർലമെന്റിൽ വീർ സവർക്കറുടെ ചിത്രം സ്ഥാപിക്കാൻ പ്രധാന പങ്ക് വഹിച്ചത് പ്രണബ് മുഖർജിയാണെന്നും നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് അദ്ദേഹം തലകുനിക്കുകയായിരുന്നുവെന്നും ഡാനിഷ് അലി വിമർശിക്കുന്നു. ഡൽഹിയിലെ രാജ്ഘട്ട് കോംപ്ലക്‌സിലെ രാഷ്‌ട്രീയ സ്മൃതി സ്ഥലിലാകും പ്രണബ് മുഖർജിക്ക് സ്മൃതി മണ്ഡപം ഒരുങ്ങുക. കുടുംബം പ്രത്യേകിച്ച് ആവശ്യപ്പെടാതെ ഇതിനുള്ള സ്ഥലം അനുവദിച്ചതിൽ നരേന്ദ്രമോദി സർക്കാരിനെ അഭിനന്ദിച്ച് അദ്ദേഹത്തിന്റെ മകൾ ശർമ്മിഷ്ഠ മുഖർജി ഉൾപ്പെടെ രംഗത്തെത്തിയിരുന്നു.

രാജ്ഘട്ട് സ്മൃതി സ്ഥലിൽ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന് സ്മാരകം നിർമിക്കണമെന്ന ആവശ്യം കേന്ദ്രസർക്കാർ നിരാകരിച്ചുവെന്നും അതേ സ്ഥലത്താണ് പ്രണബ് മുഖർജിക്ക് സ്മാരകം അനുവദിച്ചതെന്നുമാണ് ഡാനിഷ് അലിയുടെ വിമർശനം. മൻമോഹൻ സിംഗിനെ അവഹേളിക്കുന്ന നടപടിയാണിതെന്നും ഡാനിഷ് അലി പറയുന്നു. എന്നാൽ ഡോ. മൻമോഹൻ സിംഗിന് സ്മാരകം നിർമിക്കാൻ ഉചിതമായ സ്ഥലം കണ്ടെത്തുമെന്ന് കേന്ദ്രസർക്കാർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

2018 ജൂൺ ഏഴിനായിരുന്നു നാഗ്പൂരിൽ ആർഎസ്എസ് ത്രിതീയ സംഘശിക്ഷാ വർഗിൽ പ്രണബ് മുഖർജി മുഖ്യാതിഥിയായി പങ്കെടുത്തത്. ആർഎസ്എസ് സ്ഥാപകൻ ഡോ. കേശവ ബലിറാം ഹെഡ്‌ഗേവാറിന്റെ ജൻമഗൃഹത്തിലെത്തിയ അദ്ദേഹം ഹെഡ്‌ഗേവാറിനെ ഭാരതത്തിന്റെ മഹാനായ പുത്രനെന്നാണ് വിശേഷിപ്പിച്ചത്.

Tags: ആർഎസ്എസ്ഡോ. മൻമോഹൻ സിംഗ്ഡാനിഷ് അലിപ്രണബ് മുഖർജി സ്മൃതി മണ്ഡപംനരേന്ദ്രമോദി സർക്കാർഡോ. കേശവ ബലിറാം ഹെഡ്‌ഗേവാർരാജ്ഘട്ട് സ്മൃതി സ്ഥൽ
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies