തിരുവനന്തപുരം: 63-മത് കൗമാര കലോത്സവത്തിന് സമാപനം കുറിക്കുമ്പോൾ സ്വർണക്കപ്പ് സ്വന്തമാക്കി തൃശൂർ. കാൽനൂറ്റാണ്ടിന് ശേഷമാണ് തൃശൂർ ജില്ല കപ്പെടുക്കുന്നത്. 1008 പോയിന്റ് നേടിയാണ് തൃശൂർ ഒന്നാമതെത്തിയത്. രണ്ടാം സ്ഥാനം പാലക്കാടിനാണ്. 1007 പോയിന്റ് നേടി. കണ്ണൂരാണ് മൂന്നാമത് (1003).
1999ൽ കൊല്ലത്ത് നടന്ന കലോത്സവത്തിലായിരുന്നു തൃശൂർ ഒടുവിൽ ഒന്നാമതെത്തിയിരുന്നത്. 25 വർഷത്തിന് ശേഷമാണ് ജില്ലയ്‌ക്ക് കലാകിരീടം ലഭിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. അവസാന നിമിഷം വരെ കലാകിരീടത്തിന് വേണ്ടി ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. പാലക്കാടും തൃശൂരും തമ്മിൽ നിസാര പോയിന്റുകളുടെ വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒടുവിൽ ഇംഗ്ലീഷ് സ്കിറ്റിന്റെ ഫലം വന്നതോടെ ഒരു പോയിന്റ് വ്യത്യാസത്തിൽ തൃശൂരിന് കലാകിരീടം ലഭിച്ചു.
കലോത്സവത്തിൽ ഏറ്റവുമധികം പോയിന്റുമായി മുന്നിലെത്തിയ സ്കൂൾ ആലത്തൂർ ഗുരുകുലം എച്ച്എസ്എസാണ്. 12-ാം തവണയാണ് ആലത്തൂർ ഗുരുകുലം സ്കൂൾ ചാമ്പ്യന്മാരാകുന്നത്.
ജില്ല തിരിച്ചുള്ള പോയിന്റ് നില:
















