ലഹരിയെ ജീവിതത്തിൽ അടുപ്പിക്കരുതെന്ന് ബോളിവുഡ് താരം ജോൺ എബ്രഹാം. നവി മുംബൈ നാഷ മുക്തി പ്രോഗ്രാമിൽ കുട്ടികളെ അഭിസംബോധന ചെയ്യുകയായിരുന്നു നടൻ. താൻ ജീവിതത്തിൽ ഒരിക്കലും ലഹരിവസ്തുക്കൾ ഉപയോഗിച്ചിട്ടില്ലെന്നും നടൻ വ്യക്തമാക്കി. കുട്ടികൾ സുഹൃത്തുക്കൾക്ക് മാതൃകയാകണമെന്നും നാടിന് നല്ലൊരു പൗരനാകണമെന്നും നടൻ ആവശ്യപ്പെട്ടു. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിന്റെ നേതൃത്വത്തിൽ തുടങ്ങിയ ലഹരിമുക്ത ക്യാമ്പെയിനാണിത്.
എനിക്ക് നിങ്ങളോട് ഒരു കാര്യം പറയാനുണ്ട്, വ്യക്തിപരമായി ജീവിതത്തിൽ ഒരിക്കലും ഞാൻ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ല. പുകവലിയും മദ്യപാനവുമില്ല. പക്ഷേ ലഹരി ഉപയോഗിക്കാതിരിക്കുക എന്നതാണ് പ്രധാനം. ജീവിത്തത്തിൽ അച്ചടക്കമുള്ളവരായിരിക്കുക. സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും ഒരു മാതൃകയാവുക. മഹാരാഷ്‌ട്രയുടെയും ഇന്ത്യയുടെയും നല്ലൊരു പൗരനാവുക. നല്ല മസിലുകളുണ്ടാക്കാൻ കഠിനമായി പരിശീലിക്കുക—- നടൻ പറഞ്ഞു.
ക്യാമ്പയിന് തുടക്കമിട്ട മുഖ്യമന്ത്രിയെയും ചുക്കാൻ പിടിക്കുന്ന മുംബൈ പൊലീസ് കമ്മിഷണറെയും നടൻ അഭിനന്ദിച്ചു. ഇനി നടൻ്റേതായി റിലീസാകാൻ ഇരിക്കുന്ന ചിത്രം ടെഹ്റാൻ ആണ്. മനുഷി ചില്ലറാണ് നായികയാകുന്നത്.
Leave a Comment