കൊച്ചി: ബോബി ചെമ്മണ്ണൂരിന് പിന്നാലെ സമൂഹ മാദ്ധ്യമങ്ങൾ വഴി അധിക്ഷേപിച്ച യൂട്യൂബർമാർക്കെതിരെ നടി ഹണി റോസ്. വീഡിയോകൾക്ക് തന്റെ ചിത്രം വെച്ച് ദ്വയാർത്ഥ പ്രയോഗത്തോടെ മോശം തമ്പ്നെയിൽ ഇട്ട 20 യൂട്യൂബ് ചാനലുകളുടെ വിവരങ്ങൾ പൊലീസിന് കൈമാറും.
നടി നൽകിയ രഹസ്യ മൊഴിയുടെ പകർപ്പ് ഇന്ന് അന്വേഷണസംഘത്തിന് ലഭിക്കും. ഇത് പരിശോധിച്ച് കൂടുതൽ വകുപ്പുകൾ ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്താനുള്ള സാധ്യത പൊലീസ് തേടുന്നുണ്ട്. ബോബി ചെമ്മണ്ണൂരിനെ ഇന്ന് രാവിലെ 11-ന് എറണാകുളം സിജെഎം കോടതിയിൽ ഹാജരാക്കും.
മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ബോബി ചെമ്മണ്ണൂരിനെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. സ്ത്രീകൾക്ക് നേരേ അശ്ലീലപരാമർശം നടത്തൽ, അത്തരം പരാമർശങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. എന്നാൽ താൻ തെറ്റ് ചെയ്തിട്ടില്ലെന്ന നിലപാടിൽ തന്നെയാണ് ബോചെ.
Leave a Comment