മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
എല്ലാ കാര്യങ്ങളിലും തടസ്സം ഉണ്ടാവും. ജോലി ഉണ്ടാവുമെങ്കിലും എല്ലാ കാര്യത്തിലും ഒരു മന്ദത അനുഭവപ്പെടും. ശരീര ശോഷണം ഉണ്ടാകുവാൻ ഇടയാകും. നേത്ര രോഗമുള്ളവർ ജാഗ്രത പാലിക്കുക.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
ലോട്ടറി, നറുക്കെടുപ്പ് തുടങ്ങിയവയിൽ നിന്നും ഭാഗ്യ അനുഭവങ്ങൾ ഉണ്ടാകും. വളരെ കാലമായി കാണാതിരുന്ന ബാല്യകാല സുഹൃത്തുക്കളെ കണ്ടുമുട്ടും. സ്ഥാനപ്രാപ്തി, തൊഴിൽ വിജയം, നിദ്രാ സുഖം എന്നിവ ലഭിക്കും. ഇന്ന് രോഹിണി നക്ഷത്രക്കാരുടെ പക്കപ്പിറന്നാൽ ആയതിനാൽ ക്ഷേത്രദർശനവും വഴിപാടും നടത്തുന്നത് വളരെ ഗുണകരം.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
അനാവശ്യമായ കൂട്ടുകെട്ടുകൾ വഴി ദുർപ്രവർത്തികൾ ചെയ്യുവാനുള്ള സാഹചര്യം ഉണ്ടാകും, ശരീരസുഖഹാനി, ധനനഷ്ടം, തൊഴിൽ തടസ്സം, വരവിൽ കവിഞ്ഞ ചെലവ് എന്നിവ ഉണ്ടാകും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
കുടുംബ ഐശ്വര്യം, കുടുംബ ബന്ധുജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ, ആടായാഭരണ അലങ്കാര വസ്തുക്കളുടെ വർധനവ്, തൊഴിൽ വിജയം, ഭാര്യാഭർത്തൃ ഐക്യം, ധനനേട്ടം എന്നിവ ഉണ്ടാകും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ അനുഭവത്തിൽ വരും. ധനലാഭം, ബിസിനസ്സിൽ പുരോഗതി, ദാമ്പത്യ ഐക്യം, കാര്യവിജയം, കുടുംബ സൗഖ്യം എന്നിവ ഉണ്ടാകും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
ആമാശയസംബന്ധമായ പ്രശ്നങ്ങളുള്ളവർ കൃത്യസമയത്ത് മരുന്ന് കഴിച്ചില്ലെങ്കിൽ രോഗം മൂർച്ഛിക്കുവാൻ സാധ്യതയുണ്ട്. കുടുംബബന്ധു ജനങ്ങളുമായും അയൽവക്കക്കാരുമായും കലഹം ഉണ്ടാകാനും സാധ്യത. വ്യവഹാര പരാജയം നേരിടേണ്ടി വരും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
ബന്ധുജനങ്ങളുമായി അകൽച്ച ഉണ്ടാകുമോ കലഹം ഉണ്ടാകുവാനോ സാധ്യതയുണ്ട്. ആരോഗ്യക്കുറവ് അനുഭവപ്പെടുകയും മാനസികമായും ശാരീരികമായും ബുദ്ധിമുട്ട് അനുഭവപ്പെടും. സ്ത്രീകളുമായി ഇടപെടുമ്പോൾ ജാഗ്രത പാലിക്കുക.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
ദമ്പതികൾ തമ്മിൽ ഉണ്ടായിരുന്ന പ്രശ്നങ്ങൾ പരസ്പരം പറഞ്ഞുതീർക്കുവാനുള്ള അവസരം വന്നുചേരും. തൊഴിൽപരമായി ഉണ്ടായിരുന്ന ക്ലേശങ്ങൾ മാറി വരുമാനമാർഗ്ഗം വന്നുചേരും. അന്യജനങ്ങളാൽ അറിയപെടുവാനും പേരും പ്രശസ്തിയും ലഭിക്കും.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
പുതിയ വാഹനം, ഗൃഹം എന്ന ആഗ്രഹം സഫലീകരിക്കുവാൻ സാധിക്കും. വിട്ടുവീഴ്ച മനോഭാവത്താൽ ദാമ്പത്യ ഐക്യവും കുടുംബത്തിൽ സമാധാനവും ഉണ്ടാകും. ഭാഗ്യാനുഭവവും കീർത്തിയും ലഭിക്കും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
മാനസികമായും ശാരീരികമായും സാമ്പത്തികമായും പ്രശ്നങ്ങൾ രൂക്ഷമാകുന്ന സമയമാണ്. കുടുംബപരമായി അസ്വസ്ഥതകൾ ഉടലെടുക്കും. മാനഹാനി, ഉദര രോഗം, പരാശ്രയം എന്നിവ ഉണ്ടാകും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
ജീവിതപങ്കാളിയുമായും സന്താനങ്ങളുമായും കലഹമോ അഭിപ്രായവ്യത്യാസമോ ഉണ്ടാകാം. തൊഴിൽ തടസ്സം, അപമാനം, ധനക്ലേശം, രോഗാദി ദുരിതം, കാര്യതടസ്സം, മനഃശക്തികുറവ് എന്നിവ ഉണ്ടാകും.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
രോഗശാന്തി, ശത്രുഹാനി, കുടുംബ ജീവിത സൗഖ്യം, തൊഴിൽ വിജയം, സാമ്പത്തിക ഉന്നതി എന്നിവ ലഭിക്കും. കുടുംബ ബന്ധുജനങ്ങളിൽ നിന്നും ഗുണാനുഭവം ഉണ്ടാകും.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം, വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)