നടി ഹണി റോസിനെ വിമർശിച്ച് രാഹുൽ ഈശ്വർ. ഹണി റോസിന്റെ വസ്ത്രധാരണം ഓവറാണെന്ന് കരുതാത്ത മലയാളിയുണ്ടോയെന്ന് രാഹുൽ ഈശ്വർ ചോദിച്ചു. വാക്കുകളില്‍ കാണിക്കുന്ന മര്യാദ വസ്ത്രധാരണത്തിലും വേണം. ഈ അഭിപ്രായത്തിൽ താൻ ഉറച്ച് നിൽക്കുന്നു എന്നും രാഹുൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
ഹണി റോസിനെതിരെയും ഒരുപാട് പേർക്ക് വിമർശനമുണ്ട്. അവരുടെ വസ്ത്രധാരണം പരിധികൾ കടക്കുന്നു. സഭ്യതയില്ലാത്തതാണ്, വൾഗറായ ആങ്കിളിലുള്ള ചിത്രങ്ങൾ പ്രമോട്ട് ചെയ്യുന്നുവെന്നും പൊതുവേ ആക്ഷേപമുണ്ട്. ഫറാ ഷിബിലി അടക്കം സിനിമ രംഗത്തുള്ളവർ പോലും ഇത് പറയുന്നുണ്ടെന്ന് ഹണി റോസ് ശ്രദ്ധിക്കണം.
സംസാരത്തിൽ മാന്യതയുള്ളത് പോലെ തന്നെ വസ്ത്രത്തിലും മാന്യത വേണമെന്ന പറഞ്ഞാൽ അത് അന്താരാഷ്‌ട്ര കുറ്റമല്ല. ഹണി റോസിനോട് ബഹുമാനവും ആദരവുമുണ്ട്. എന്നാൽ ഹണി റോസിന്റെ വസ്ത്രധാരണത്തെ കുറിച്ച് കേരളത്തിലെ എല്ലാം ജനങ്ങൾക്കും പല രീതിയിലുള്ള അഭിപ്രായവും വിമർശനവുമുണ്ട്. സ്ത്രീജനങ്ങൾ പോലും ഹണി റോസിനെ വിമർശിക്കുകയാണ്. മാദ്ധ്യമങ്ങളിൽ വരുന്ന കമന്റ് നോക്കിയാൽ ഇക്കാര്യം കാണാൻ കഴയും. വസ്ത്രധാരണത്തിന്റെ കാര്യത്തിൽ ഹണി റോസിന്റെയും അമലാ പോൾ പോളിന്റെയും ഭാഗത്ത് നിന്നും ചില പ്രശ്നങ്ങളുണ്ടെന്ന് മറക്കരുതെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
ബോബി ചെമ്മണ്ണൂർ ചെയ്തത് ശരിയാമെന്ന് ഞാൻ ഒരിക്കലും പറയില്ല. മാപ്പ് പറയാൻ ബോച്ചെയും തയ്യാറാണ്. ബോബി ചെമ്മണ്ണൂരിന്റെ മാപ്പ് സ്വീകരിച്ച് കേസ് അവസാനിപ്പിക്കണം. പുതിയ സിനിമയക്ക് എല്ലാം പിന്തുണയും നൽകുന്നതായും രാഹുൽ ഈശ്വർ പറഞ്ഞു.