ദേശീയ സേവാഭാരതി കേരളവും സേവാ ഇന്റർനാഷണലും ചേർന്ന് ശ്രീ രാമകൃഷ്ണ ചാരിറ്റബിൾ ഹോസ്പിറ്റലിന് വെന്റിലേറ്റർ കൈമാറി. ഗ്യാസ്‌ട്രോ ആശുപത്രിയിലെ എന്ററോളജി മേധാവി ഡോ. രമ പി. വേണു ദേശീയ സേവാഭാരതി കേരളം അദ്ധ്യക്ഷൻ ഡോ. രഞ്ജിത്ത് ഹരിയിൽ നിന്ന് വെന്റിലേറ്റർ ഏറ്റുവാങ്ങി. സ്വാമി മോക്ഷവ്രതാനന്ദ ചടങ്ങിൽ അദ്ധ്യക്ഷനായി.
ദേശീയ സേവാഭാരതി കേരളം സംസ്‌ഥാന സമിതി അംഗം ഡോ. സാബു .കെ. നായർ, സംസ്‌ഥാന സംഘടനാ സെക്രട്ടറി രാജീവ്, സംസ്‌ഥാന വൈസ് പ്രസിഡൻറ് വിജയൻ, ജില്ലാ ജനറൽ സെക്രട്ടറി ഗോപകുമാർ, ജില്ലാ സംഘടനാ സെക്രട്ടറി വിനുകുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. മെഡിക്കൽ സൂപ്രണ്ട് എംപി ശ്രീകുമാർ, അഡ്മിനിസ്ട്രേറ്റർ ഇന്ദു വേണുഗോപാൽ തുടങ്ങിയവരും ചടങ്ങിൽ സംസാരിച്ചു.















