നടി പാർവതി തിരുവോത്ത് അടുത്തസുഹൃത്തും നടിയും സംവിധായികയുമായ ഗീതു മോഹൻദാസിനെ സമൂഹ മാദ്ധ്യമത്തിൽ അൺഫോളോ ചെയ്തു.ടോക്സിക് എന്ന യഷ് ചിത്രത്തിന്റെ ഗ്ലിംസ് വീഡിയോ പുറത്തിറങ്ങിയതിന് പിന്നാലെ സ്ത്രിവിരുദ്ധതയ്‌ക്കെതിരെ നിലപാടെടുത്ത ഗീതുമോഹൻ ദാസിന്റെ ഇരട്ടത്താപ്പ് സോഷ്യൽ മീഡിയയിൽ ആരാധകർ പൊളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടി പാർവതി തിരുവോത്ത് ഉറ്റ ചങ്ങാതിയെ അൺഫോളോ ചെയ്തതെന്നാണ് സൂചന. ഇതിന് പിന്നാലെ ഒരു വിചിത്ര ചിത്രവും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ഇതിനെ ഗീതു മോഹൻദാസുമായി ചേർത്താണ് ആരാധകരുടെ കമൻ്റുകൾ.
ഇന്നലെ പുറത്തിറങ്ങിയ ചിത്രത്തിന്റെ വീഡിയോയിൽ നായകൻ യുവതിയുടെ തലയിലൂടെ മദ്യമൊഴിക്കുന്ന രംഗങ്ങളുണ്ട്. ബിഗ് ബജറ്റിൽ ചെയ്ത കോണ്ടത്തിന്റെ പരസ്യമെന്ന് വീഡിയോയ്‌ക്കെതിരെ വിമർശം ഉയർന്നിരുന്നു. കസബയിലെ സ്ത്രീവിരുദ്ധ രംഗങ്ങൾക്കെതിരെ വിമർശനം നടത്തിയ ഗീതുവിന്റെ ചിത്രത്തിലെ കടുത്ത സ്ത്രീവിരുദ്ധത പുറത്തുവന്നതോടെ ഇവരുടെ നിലപാടുകളിലെ പൊള്ളത്തരം ആരാധകർ ചൂണ്ടിക്കാട്ടുന്നുണ്ട്. അന്ന് പാർവതി തിരുവോത്തിനെ കൊണ്ട് കസബയുടെ പേര് പറയിപ്പിച്ചത് ഗീതുമോഹൻദാസ് ആയിരുന്നു. ഇതോടെ പാർവതി സിനിമ മേഖലയിൽ വിവാദതാരവുമായിരുന്നു.
Parvathy Unfollowed her heart and soul Geetu Mohandas from Insta..!
Expected Cause : #Toxic Bday Peek pic.twitter.com/bsPiqweMSJ
— ELTON 🧢 (@elton_offl) January 8, 2025















