വയനാട്: ഭാരതപ്പുഴയിൽ നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തി. അമ്പത് വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. നാല് ദിവസം പഴക്കമുള്ള മൃതദേഹമാണ് ലക്കിടി തീരദേശ മേഖലയിൽ നിന്ന് കണ്ടെത്തിയത്.
പ്രദേശവാസിയാണ് മൃതദേഹം ആദ്യം കണ്ടത്. ശരീരത്തിന്റെ പകുതിഭാഗം പുഴയിലും പകുതി കരയിലുമായാണ് മൃതദേഹമുണ്ടായിരുന്നത്. വിവരമറിയിച്ചതോടെ ഒറ്റപ്പാലം പൊലീസ് എത്തി പ്രാഥമിക അന്വേഷണം നടത്തി.
മൃതദേഹം പുഴയിൽ നിന്ന് പുറത്തെടുത്ത് ഇൻക്വിസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. പൊലീസ് പ്രദേശത്ത് പരിശോധന നടത്തിവരിയാണ്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാവുകയുള്ളൂവെന്ന് അന്വേഷണ സംഘം പറഞ്ഞു.















