ഛത്തീസ്ഗഡിലെ ഇരുമ്പ് നിർമാണ ഫാക്ടറിയിൽ നിർമാണത്തിലിരുന്ന കൂറ്റൻ ചിമ്മിനി തൊഴിലാളികൾക്ക് മേൽ തകർന്നു വീണ് 9-പേർക്ക് ദാരുണാന്ത്യം. 25-ലേറെ പേർ കുടുങ്ങി കിടക്കുന്നതായി സൂചനയുണ്ട്. ഇനിയും മരണ സംഖ്യ ഉയർന്നേക്കാം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട് . ദുരുന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. മുംഗേലിയിലെ സർഗാവിലാണ് ദാരുണാപകടമുണ്ടായത്. പൊലീസും മറ്റ് അധികൃതരും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. പ്ലാൻ്റിൽ ഇരുമ്പ് പൈപ്പുകൾ നിർമിക്കുന്നതിനിടെയാണ് അപകടം നടന്നത്. പൊലീസ് എത്തും മുൻപേ പ്രദേശവാസികൾ രക്ഷാ പ്രവർത്തനം ആരംഭിച്ചിരുന്നു.
Mungeli, Chhattisgarh: A major accident occurred at the under-construction Kusum plant, where more than 30 people were buried under debris due to the collapse of an under-construction chimney. Police and administrative teams are on the spot, working to rescue the people trapped… pic.twitter.com/qeSf9FMsxZ
— IANS (@ians_india) January 9, 2025















