ഒരു ദൈവം തന്ത പൂവേ...കണ്ണിൽ തേടൽ എന്ന തായേ..! തമിഴിൽ കൈവച്ചതെല്ലാം പൊന്നാക്കിയ ജയചന്ദ്രൻ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ഒരു ദൈവം തന്ത പൂവേ…കണ്ണിൽ തേടൽ എന്ന തായേ..! തമിഴിൽ കൈവച്ചതെല്ലാം പൊന്നാക്കിയ ജയചന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2025, 09:46 pm IST
FacebookTwitterWhatsAppTelegram

ഭാഷയുടെ അതിർവരമ്പുകൾ കടന്ന് തമിഴിൽ എത്തിയപ്പോഴും ഭാവ​ഗായകൻ ശബ്ദം നൽകിയ തമിഴ്പാട്ടുകൾ ഹിറ്റുകളിൽ നിന്ന് ഹിറ്റുകളിലേക്ക് ചേക്കേറി. 1973ൽ എ ജ​ഗനാഥൻ സംവിധാനം ചെയ്ത മണിപയൽ എന്ന ചിത്രത്തിലൂടെയാണ് തമിഴിൽ പി.ജയചന്ദ്രന്റെ അരങ്ങേറ്റം. എം.എസ് വിശ്വനാഥൻ സം​ഗീതം പകർന്ന് വാലി എഴുതിയ ​ഗാനം ആലപിച്ചത് പുഷ്പലതയ്‌ക്കൊപ്പം. മലയാളിയുടെ ആലാപനം വിശ്വനാഥന് ഏറെയിഷ്ടമായി.

തങ്ക ചിമിഴ് പോൽ എന്ന ​ഗാനം തമിഴിലേക്കുള്ള പി.ജയചന്ദ്രന്റെ ചവിട്ടുപടിയായിരുന്നു. തുടർന്നങ്ങോട്ട് എം.എസ് വിശ്വനാഥൻ സം​ഗീതം പകർന്ന മൂന്ന് ​ചിത്രങ്ങളിലും പി.ജയചന്ദ്രൻ ഭാ​ഗമായി.മന്ദാര മലരെ എന്ന ​ഗാനം തമിഴ്നാട്ടിൽ ഹിറ്റായതോടെ പി.ജയചന്ദ്രൻ കോളിവുഡിൽ പുതിയ വാ​ഗ്ദാനമായി. താെട്ടുപിന്നാലെ കമലും രജനിയും ശ്രീദേവിയും ഒന്നിച്ച മൂണ്ട്രു മുടിച്ചിലെ വസന്തകാല നദികളിലെ എന്ന ​ഗാനവും ജയചന്ദ്രനെ ജനപ്രീയനാക്കി. 1976-ലായിരുന്നു മാസ്ട്രോ ഇളയരാജയുമായി കൈകോർക്കുന്നത്. അതൊരു ഹിറ്റ് കൂട്ടുക്കെട്ടിനാണ് തുടക്കമിടുന്നത്. കിഴക്കേ പോകും റെയിലായിരുന്നു ഇരുവരും ഒരുമിക്കുന്ന ആദ്യ ചിത്രം.

പിന്നാലെ ചിത്തിര സെവ്വാനം, ഒരു വാനവിൽ തുടങ്ങിയ ഹിറ്റുകൾ ഈ കൂട്ടുക്കെട്ടിൽ പിറന്നു. ടി രാജേന്ദറിനൊപ്പം ഒരു തലൈ രാ​ഗത്തിനായി ഒരുമിച്ചതും വെറുതെയായില്ല. പിന്നീട് എം.എസ് വിശ്വനാഥനും ടി രാജേന്ദറിനുമൊപ്പം ചില ​ഗാനങ്ങൾക്ക് കൂടി ഒരുമിച്ചപ്പോഴും ജയചന്ദ്രനെ അടയാളപ്പെടുത്തുന്നതായിരുന്നു ഇവ. ഇതിന് പിന്നാലെയാണ് ചരിത്രമായ ഇളയരാജ-പി ജയചന്ദ്രൻ കൂട്ടുക്കെട്ട് മറ്റൊരു തലത്തിലേക്ക് ഉയരുന്നത്. വൈദേഹി കാത്തിരുന്താലിലെ രാസാത്തി ഉന്നൈ.. തമിഴ്നാട് ഏറ്റുപാടി. പൂവെ എടുത്ത് ഒരു മാല, കൂടൈയിലെ മല്ലിപ്പൂ, കാത്തിരുന്ത്..കാത്തിരുന്ത്, പൂവ എടുത്ത് ഒരു മാലൈ തൊടുത്ത് വച്ചേനേ ഉൻ ചിന്ന രാസാ..തുടങ്ങി തമിഴിൽ ജയചന്ദ്രൻ എന്ന ​ഗായകന്റെ സുവർണകാലത്തിന്റെ തുടക്കമായിരുന്നു അത്.

എ.ആർ റഹ്മാനൊപ്പം ചേർന്നപ്പോഴും അത് വലിയ വിജയങ്ങളായി. കന്നത്തിൽ മുത്തമിട്ടാൽ എന്ന ചിത്രത്തിലെ ഒരു ദൈവം തന്ത പൂവേ എന്ന ​ഗാനം കൾട്ട് ക്ലാസിക്കായി. കാതലൻ, കിഴക്ക് ചീമയിലെ, മേയ് മാദം,ബാബ തുടങ്ങിയവയിൽ ശ്രദ്ധേയ ​ഗാനങ്ങൾ റഹ്മാനായി പാടി. ജി.വി പ്രകാശ് കുമാറിനൊപ്പം ഒരു കനവെല്ലാം ഫലിക്കിതെ എന്ന ​ഒറ്റ ​ഗാനത്തിനായി ഒരുമിച്ചു. വിദ്യാസാ​ഗർ, ദേവ, ഭരണി, രാജ്കുമാർ തുടങ്ങി നിരവധിപേർക്കായി പാടിയ ജയചന്ദ്രൻ 80-ഓളം ​ഗാനങ്ങളാണ് തമിഴിൽ ആലപിച്ചത്.

 

Tags: tamilp jayachandransongs
ShareTweetSendShare

More News from this section

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies