പുതിയ വിശേഷം ആരാധകരോട് പങ്കുവെച്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും സംരംഭകയുമായ ദിയാ കൃഷ്ണ. അമ്മയാകാൻ പോകുവെന്ന സന്തോഷ വാർത്തയാണ് ദിയ ഇൻസ്റ്റഗ്രാം കുറിപ്പിലൂടെ പങ്കുവെച്ചിരിക്കുന്നത്.
‘ഞങ്ങൾ കുഞ്ഞിനെ സ്വാഗതം ചെയ്യാൻ ഒരുങ്ങിക്കഴിഞ്ഞു. നിങ്ങൾ ഊഹിച്ചത് ശരിയായാണ്. മൂന്നാം മാസത്തിലെ സ്കാനിംഗ് കഴിയുന്നതുവരെ ഇത് രഹസ്യമായി സൂക്ഷിക്കാൻ ആഗ്രഹിച്ചു. എല്ലാ ഫോളോവേഴ്‌സും അനുഗ്രഹിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ടീം ബോയ് അതോ ടീം ഗേളോ? നിങ്ങൾക്ക് ഊഹിക്കാമോ’- ദിയ സോഷ്യൽ മീഡിയയിൽ കുറിച്ചു.
View this post on Instagram
സെപ്തംബർ അഞ്ചിനായിരുന്നു ദിയയും സോഫ്റ്റ്‌വെയർ എൻജീനിയർ അശ്വിൻ ഗണേശും വിവാഹിതരായത്. ഗർഭിണിയാണെന്ന തരത്തിൽ ഊഹാപോഹങ്ങൾ ഉയർന്നെങ്കിലും ദിയ പ്രതികരിച്ചിരുന്നില്ല. കുറിപ്പിനൊപ്പം ഇരുവരുടെയും ജീവിത്തിലെ രസകരമായ നിമിഷങ്ങൾ കോർത്തിണക്കി കൊണ്ടുള്ള വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. ഒരു ജോഡി കുഞ്ഞ് ഷൂസുകളോടെയാണ് വീഡിയോ അവസാനിക്കുന്നത്.















