അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ എന്ന് സ്വന്തം പുണ്യാളൻ സിനിമയെ ഏറ്റെടുത്ത് പ്രേക്ഷകർ. എല്ലാവരും മത്സരിച്ച് അഭിനയിച്ചുവെന്നും താരങ്ങളുടെ പ്രകടനം ഒന്നിനൊന്ന് മെച്ചമെന്നും പ്രേക്ഷകർ പറയുന്നു. പുതുമുഖ സംവിധായകനായ മഹേഷ് മധു ഒരുക്കിയ ചിത്രത്തെ മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചുവെന്നാണ് ആദ്യ പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാവുന്നത്.
“ചെറിയ പ്രമേയത്തെ വളരെ മനോഹരമായാണ് സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്. കഥയും സംവിധാനവും എല്ലാവർക്കും ഒരുപാടിഷ്ടമാവും. ഫാന്റസി ത്രില്ലർ സിനിമയാണിത്. അർജുൻ അശോകന്റേത് പ്രകടനം ഗംഭീരമായിരുന്നു. നമ്മൾ പ്രതീക്ഷിക്കുന്നതിനേക്കാൾ വലിയ ട്വിസ്റ്റാണ് ചിത്രത്തിലുള്ളത്”.
“ചരിത്രം പറയുന്ന സിനിമയാണ് എന്ന് സ്വന്തം പുണ്യാളൻ. മഞ്ഞുമ്മൽ ബോയ്സിന് ശേഷം വളരെ വ്യത്യസ്തമായ കഥാപാത്രത്തെയാണ് ബാലു വർഗീസ് അവതരിപ്പിക്കുന്നത്. എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട്. കോമഡി, സസ്പെൻസ് ചിത്രമാണ്.
ബാലുവും അർജുനും മത്സരിച്ച് അഭിനയിച്ചു. പശ്ചാത്തലസംഗീതവും മേക്കിംഗും നന്നായിട്ടുണ്ട്. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. നല്ലൊരു ആശയമാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് വയ്‌ക്കുന്നത്. മുഴുനീള എന്റർടൈൻമെന്റ് ചിത്രമാണ്. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന രീതിയിൽ ഒട്ടും ബോറടിപ്പിക്കാതെയാണ് കഥ മുന്നോട്ടുപോകുന്നതെന്നും” പ്രേക്ഷകർ പറയുന്നു.
എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ടെന്നും കണ്ടിരിക്കാൻ നല്ല രസമുള്ള സിനിമയാണ് എന്ന് സ്വന്തം പുണ്യാളനെന്നും സിനിമ കണ്ടിറങ്ങിയ ശേഷം ഹരിശ്രീ അശോകൻ പ്രതികരിച്ചു.