ഐഫോൺ വാങ്ങാൻ ആഗ്രഹമുണ്ടെങ്കിലും മുടിഞ്ഞ വില കാരണം മോഹം ഉപേക്ഷിച്ച് നടക്കുന്നവരാണോ നിങ്ങൾ? എങ്കിൽ നിസാരവിലയ്‌ക്ക് ഐഫോൺ വാങ്ങാനുള്ള സുവർണാവസരമിതാ..
ആമസോണിൽ വൻ വിലക്കിഴിവിൽ ഐഫോൺ 13 നിലവിൽ ലഭ്യമാണ്. 128GBയുടെ വാരിയന്റിന് 59,600 രൂപയാണ് ആമസോണിൽ വില. ഇതിന് 27 ശതമാനം ഡിസ്കൗണ്ട് നൽകുന്നുണ്ട്. അതുവഴി 43,999 രൂപയ്‌ക്ക് ഇത് സ്വന്തമാക്കാം. EMI ഓപ്ഷൻ സ്വീകരിച്ചാൽ പ്രതിമാസം 2,133 രൂപയടച്ചാൽ മതിയാകും.
എക്സ്ചേഞ്ച് ഓഫറും നിലവിലുണ്ട്. നിങ്ങളുടെ പഴയ സ്മാർട്ട്ഫോൺ എക്സ്ചേഞ്ച് ചെയ്താൽ 20,000 രൂപയ്‌ക്ക് ഐഫോൺ 13 പോക്കറ്റിലാക്കാം. നിങ്ങൾ കൈമാറുന്ന പഴയ ഫോണിന്റെ കണ്ടീഷനും പ്രവർത്തനക്ഷമതയും അനുസരിച്ചാണ് എക്സ്ചേഞ്ച് ഓഫർ ലഭിക്കുക. ഇതുസംബന്ധിച്ച വിവരങ്ങൾ ആമസോണിന്റെ വെബ്സൈറ്റിൽ നിന്ന് ലഭ്യമാണ്. നിങ്ങളുടെ കൈവശമുള്ള ഫോണിന്റെ വിവരങ്ങൾ പൂരിപ്പിച്ച് നൽകിയാൽ iPhone 13 എത്രരൂപയ്‌ക്ക് ലഭിക്കുമെന്ന് വെബ്സൈറ്റിൽ എഴുതിക്കാണിക്കും.
2021-ലാണ് iPhone 13 ഇന്ത്യയിൽ അവതരിപ്പിച്ചത്. അലുമിനിയം ഫ്രേമിൽ ഗ്ലാസ് ബാക്ക് പാനലിൽ എത്തിയ ഫോൺ വെള്ളവും പൊടിയും പ്രതിരോധിക്കുന്നതിൽ IP68 റേറ്റിംഗും സ്വന്തമാക്കിയിരുന്നു. 6.1-സൂപ്പർ റെറ്റിന XDR ഡിസ്പ്ലേയും 4GB റാമും ഫോണിനുണ്ട്.