ഹണി റോസ് ചിത്രം “റേച്ചല്‍’ തീയറ്ററിൽ എത്തിയില്ല; സിനിമയ്ക്ക് ഹൈപ്പ് നൽകാൻ കേസ് എന്ന അഭ്യൂഹം പൊളിയുന്നു; അണിയറപ്രവർത്തകർ പറയുന്നത്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹണി റോസ് ചിത്രം “റേച്ചല്‍’ തീയറ്ററിൽ എത്തിയില്ല; സിനിമയ്‌ക്ക് ഹൈപ്പ് നൽകാൻ കേസ് എന്ന അഭ്യൂഹം പൊളിയുന്നു; അണിയറപ്രവർത്തകർ പറയുന്നത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 11, 2025, 12:46 pm IST
Facebook
Twitter
WhatsAppTelegram

ബോബി ചെമ്മണ്ണൂരുമായി ബന്ധപ്പെട്ട നിയമനടപടികൾ പുരോ​ഗമിക്കുന്നതിനിടെ ഹണി റോസ് നായികയായ ‘റേച്ചല്‍’ സിനിമയുടെ റിലീസ് മാറ്റിവെച്ചു. ജനുവരി 10 ന് റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്.  നാല് മാസം മുമ്പ് നടന്ന സംഭവത്തിന് നടി  ഇപ്പോൾ  പൊലീസിനെ സമീപിച്ചത് സിനിമയുടെ പ്രമോഷന് വേണ്ടിയാണെന്ന അഭ്യൂഹവും പരന്നിരുന്നു. ഹണി റോസ് ഇറച്ചിവെട്ടുകാരിയുടെ വേഷത്തിലാണ് സിനിമയിൽ എത്തുന്നത്. പുരുഷൻമാർക്കെതിരെ ഒറ്റയ്‌ക്ക് പോരാടുന്ന സ്ത്രീ കഥാപാത്രത്തെയാണ് ഹണി റോസ്  അവതരിപ്പിക്കുന്നത്.കഥാപാത്രത്തിന്റെ ഹൈപ്പിന് പറ്റിയ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ഹണി റോസെന്നും ആരോപണമുയർന്നിരുന്നു.

ഇതിന് പിന്നാലെയാണ്   റിലീസ് തീയതി  മാറ്റിവച്ചതുമായി ബന്ധപ്പെട്ട്  അണിയറ പ്രവർത്തകർ വ്യക്തത വരുത്തിയത്. ഹണി റോസിന്റെ ജീവിതവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവരുടെ വ്യക്തിപരമായ കാര്യമാണെന്നും സിനിമയുടെ റിലീസിന് അതുമായി ബന്ധമില്ലെന്നും നിർമാതാവ് ബാദുഷ പറഞ്ഞു.

‘റേച്ചലിന്റെ സാങ്കേതികപരമായ ജോലികൾ ഇനിയും പൂർത്തിയാക്കേണ്ടതുണ്ട്. ചിത്രത്തിന് സെൻസർഷിപ്പ് ലഭിച്ചിട്ടില്ല. അതിനുള്ള അപേക്ഷ പോലും ഇതുവരെ സമർപ്പിച്ചിട്ടില്ല. റിലീസ് തീയതിയുടെ 15 ദിവസങ്ങൾക്ക് മുമ്പാണ് സെൻസർഷിപ്പിന് അപേക്ഷിക്കേണ്ടത്. ഹണി റോസും അവരുടെ വ്യക്തി ജീവിതത്തിൽ സംഭവിക്കുന്ന പ്രശ്നങ്ങളുമായി ഇതിന് യാതൊരുവിധ ബന്ധവുമില്ല. ചിത്രത്തിന്റെ റിലീസ് തീയതി ഉടൻ അറിയിക്കും’- എൻഎം ബാദുഷ ഫേസ്ബുക്കിൽ കുറിച്ചു.

ഏറെ നാളുകൾക്ക് ശേഷം ഹണി റോസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് റേച്ചൽ. പോത്തുകൾക്കു നടുവിൽ നിൽക്കുന്ന ഹണിയുടെ ചിത്രമുള്ള പോസ്റ്റർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പുതുമുഖസംവിധായികയായ ആനന്ദിനി ബാലയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് . ഏബ്രിഡ് ഷൈന്‍ സഹനിർമാതാവും സഹ രചയിതാവുമാണ്. വയലന്‍സും രക്തച്ചൊരിച്ചിലും നിറഞ്ഞ ഒരു റിവ‌ഞ്ച് ത്രില്ലറാണ് ചിത്രമെന്നാണ് സൂചന.

കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ഹണി റോസിനെക്കൂടാതെ ബാബുരാജ്‌, കലാഭവന്‍ ഷാജോണ്‍, റോഷന്‍ ബഷീര്‍, ചന്തു സലിംകുമാര്‍, രാധിക രാധാകൃഷ്ണന്‍, ജാഫര്‍ ഇടുക്കി, വിനീത് തട്ടില്‍, ജോജി, ദിനേശ് പ്രഭാകര്‍, പോളി വത്സൻ, വന്ദിത മനോഹരന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

 

 

Tags: rachelActress Honey RoseBoby Chemmanur Arrest
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies