ന്യൂഡൽഹി: സ്‌പെയ്‍ഡെക്സ് ദൗത്യത്തിന്റെ ഭാഗമായി വിക്ഷേപിച്ച ഉപഗ്രഹങ്ങൾ തമ്മിലുള്ള അകലം വീണ്ടും കുറച്ചതായി ഇസ്രോ. നിലവിൽ 500 മീറ്റർ അകലത്തിലാണ് ഉപഗ്രഹങ്ങൾ സ്ഥിതി ചെയ്യുന്നത്. നേരത്തെ ഉപഗ്രഹങ്ങൾ തമ്മിലുള്ള അകലം 1.5 കിലോമീറ്ററായിരുന്നു. മറ്റ് വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും ഐഎസ്ആർഒ എക്സിലൂടെ അറിയിച്ചു.
ഉപഗ്രഹങ്ങൾ തമ്മിലുള്ള അകലം ക്രമേണ കുറച്ച് കൊണ്ടുവന്ന പരസ്പരം കൂട്ടിച്ചേർക്കുകയാണ് ലക്ഷ്യം. ഡോക്കിംഗ് എപ്പോൾ നടത്തുമെന്നത് സംബന്ധിച്ച വിവരങ്ങൾ ഇസ്രോ പുറത്തുവിട്ടിട്ടില്ല. ഡിസംബർ 30-നാണ് ഐഎസ്ആർഒ PSLV-C60 റോക്കറ്റ് വിക്ഷേപിച്ചത്.
Leave a Comment