കോട്ടയം: സബ് രജിസ്ട്രാർ ഓഫീസിൽ ജനറേറ്ററുമായെത്തി വിവാഹ സർട്ടിഫിക്കറ്റെടുത്ത് മടങ്ങി നവദമ്പതികൾ. കോട്ടയം പാമ്പാടി സബ് രജിസ്ട്രാർ ഓഫീസിലാണ് സംഭവം.
പ്രവാസികളായ ദമ്പതികളാണ് വിവാഹ സർട്ടിഫിക്കറ്റ് എടുക്കാനായി എത്തിയത്. രാവിലെ ഓഫീസിലെത്തിയെങ്കിലും വൈദ്യുതിയില്ലായിരുന്നു. ഇത് സർട്ടിഫിക്കറ്റ് എടുക്കുന്നതിൽ തടസവുമായി. കറൻ്റ് വരുമെന്ന ശുഭപ്രതീക്ഷയിൽ ഉച്ച വരെ കാത്തിരുന്നെങ്കിലും കറൻ്റ് വന്നില്ല.
രാത്രിയോടെ വിദേശത്തേക്ക് മടങ്ങേണ്ടതിനാൽ ജനറേറ്റൽ വാടകയ്‌ക്ക് എടുത്ത് ഓഫീസിൽ വൈദ്യുതി എത്തിച്ചു. തുടർന്ന് കാര്യങ്ങൾ വേഗത്തിലായി. ഒടുവിൽ സർട്ടിഫിക്കറ്റുമായി ദമ്പതികൾ വിദേശത്തേക്ക് പറന്നു. കെഎസ്‌ഇബി ലൈനിൽ പണി നടക്കുന്നതിനാലാണ് വൈദ്യുതി ഇല്ലായിരുന്നത്.















