ഒക്ടോബർ 25 ന് മെസി കേരളത്തിൽ; കോഴിക്കോട് പൊതുപരിപാടിയിൽ പങ്കെടുക്കുമെന്ന് മന്ത്രി വി അബ്ദു റഹിമാൻ

Published by
Janam Web Desk

കോഴിക്കോട്: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി ഒക്ടോബര്‍ 25 മുതൽ കേരളത്തിൽ. ഏഴുദിവസം മെസി കേരളത്തിലുണ്ടാവുമെന്നും പൊതു പരിപാടിയിൽ പങ്കെടുക്കുമെന്നും സംസ്ഥാന കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍ പറഞ്ഞു. നവംബര്‍ രണ്ടുവരെ മെസി കേരളത്തില്‍ തുടരും .

രണ്ട് സൗഹൃ മത്സരവും അര്‍ജന്റീന ടീം കേരളത്തില്‍ കളിക്കും. ആരാധകരുമായി സംവദിക്കാന്‍ പൊതു വേദിയും ഒരുക്കും. 20 മിനിറ്റ് സംവദിക്കാമെന്ന് മെസി സമ്മതിച്ചിട്ടുള്ളതായി മന്ത്രി പറഞ്ഞു. ഇതിന്റെ കാര്യങ്ങൾക്കായി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതിനിധികള്‍ വൈകാതെ കേരളത്തിലെത്തും അദ്ദേഹം വ്യക്തമാക്കി.

ലയണല്‍ മെസി അടക്കമുള്ള അര്‍ജന്റീന ടീമാകും കേരളത്തിലേക്ക് വരികയെന്ന് വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി അബ്ദുറഹ്‌മാന്‍ അറിയിച്ചിരുന്നു. നേരത്തെ സ്‌പെയിനില്‍ വെച്ച് അര്‍ജന്റീന ടീം മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തിയിരുന്നു. കേരളത്തില്‍ കൊച്ചി നെഹ്‌റു സ്റ്റേഡിയമാണ് മത്സരത്തിന് വേദിയായി പരിഗണിക്കുന്നത്. എതിര്‍ ടീം ആരെന്ന് പിന്നീട് പ്രഖ്യാപിക്കും. ഇതിന് മുന്നോടിയായി ഫിഫ ഉദ്യോഗസ്ഥര്‍ കേരളത്തില്‍ വരും. വിദേശ ടീമിനെ തന്നെ ഏതിരാളിയായി എത്തിക്കാനാണ് ആലോചന.

Share
Leave a Comment