തിരുവനന്തപുരം: വിവേകാനന്ദ ജയന്തിയോട് അനുബന്ധിച്ച് രാഷ്‌ട്രീയ സ്വയം സേവക സംഘം തിരുവനന്തപുരം മഹാനഗരത്തിന്റെ നേതൃത്വത്തിൽ ഘോഷ് സഞ്ചലനം നടന്നു. പേരൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നിന്ന് കവടിയാർ വിവേകാനന്ദ സ്‌ക്വയർ വരെയാണ് സഞ്ചലനം നടന്നത്.
സ്വാമി വിവേകാനന്ദന്റെ 163 മത് ജന്മദിനത്തിന്റെ ഭാഗമായാണ് ഘോഷ് സഞ്ചലനം സംഘടിപ്പിച്ചത്. മഹാനഗരത്തിലെ നൂറിലധികം സ്വയംസേവകർ സഞ്ചലനത്തിൽ അണിനിരന്നു. കവടിയാറില വിവേകാനന്ദ സ്‌ക്വയറിൽ എത്തിയ ശേഷം വിവേകാനന്ദ സ്വാമിയുടെ പൂർണകായ പ്രതിമയിൽ മാല ചാർത്തി പുഷ്പാർച്ചന നടത്തി.
തിരുവനന്തപുരം മഹാനഗർ സംഘചാലക് എം മുരളി, ക്ഷേത്രീയ ഘോഷ് പ്രമുഖ് എം.ഡി. ശങ്കർ, പ്രാന്ത സഹഘോഷ് പ്രമുഖ് പ്രദീപ് എന്നിവർ പങ്കെടുത്തു.















