നിയന്ത്രണം തെറ്റിയ ബസ് നൂറ് മീറ്റർ താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ചുപേർ മരിച്ചു. ഉത്തരാഖണ്ഡിലെ പൗരി ഗർവാൾ ജില്ലയിലാണ് അപകടം. 18 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പൊലീസും മറ്റ് അധികൃതരും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. പ്രാദേശികരും രക്ഷാപ്രവർത്തനം നടത്തി ബസിൽ കുടുങ്ങിയവരെ പുറത്തെടുത്തു. ബസ് പൂർണമായി തകർന്നു. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ.















