സെഞ്ച്വറികൾ കൊണ്ട് ആറാട്ട്! തകർപ്പൻ ഫോമിൽ കരുൺ നായർ, വിജയ് ഹസാരയിൽ റെക്കോർഡ് നേട്ടത്തിനൊപ്പം
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സെഞ്ച്വറികൾ കൊണ്ട് ആറാട്ട്! തകർപ്പൻ ഫോമിൽ കരുൺ നായർ, വിജയ് ഹസാരയിൽ റെക്കോർഡ് നേട്ടത്തിനൊപ്പം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2025, 06:15 pm IST
FacebookTwitterWhatsAppTelegram

വിജയ് ഹസാരെ ട്രോഫിയിൽ ചരിത്രം കുറിച്ച് ബാറ്റർ കരുൺ നായർ. വിദർഭ ക്യാപ്റ്റനായ കരുൺ ടൂർണമെന്റിൽ 5 സെഞ്ച്വറികൾ നേടിയാണ് നാരായൺ ജഗദീശന്റെ റെക്കോർഡിനൊപ്പമെത്തിയത്. 2022-23 സീസണിലാണ് ജഗദീശൻ അഞ്ച് സെഞ്ച്വറികൾ നേടിയത്. 2016 ൽ അരങ്ങേറ്റ പരമ്പരയിൽ തന്നെ ട്രിപ്പിൾ സെഞ്ച്വറി നേടിയിട്ടും ഇന്ത്യൻ ടെസ്റ്റ് ടീമിൽ നിന്ന് തഴഞ്ഞ കരുൺ നായർ തിരികെ ദേശീയ ടീമിലെത്തുക എന്ന ലക്ഷ്യത്തിനായി തീവ്ര പരിശ്രമത്തിലാണ്.

വിജയ് ഹസാരെ ട്രോഫിയിൽ ആറ് കളികളിൽ നിന്നായി താരം 664 റൺസാണ് അടിച്ച് കൂട്ടിയത്. 122 * (108), 44 * (52), 163 *(107), 111* (103), 112 (101),122 *(82 ) എന്നിങ്ങനെയാണ് സ്‌കോറുകൾ. ജമ്മു കശ്മീരിനെതിരെ മിന്നും സെഞ്ച്വറിയോടെ ടൂർണമെൻ്റ് ആരംഭിച്ച കരുൺ ചണ്ഡീഗഡ്, തമിഴ്‌നാട്, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നീ ടീമുകൾക്കെതിരെയും സെഞ്ച്വറി നേടി. 33-കാരനായ താരം ടൂർണമെൻ്റിൽ ആറ് ഇന്നിംഗ്‌സുകളിൽ ഒരു തവണ മാത്രമാണ് പുറത്തായത്. മാത്രമല്ല വിദർഭയെ സെമി ഫൈനലിലേക്ക് നയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുകയും ചെയ്തു.

2017 ൽ ഓസ്‌ട്രേലിയക്കെതിരെയായിരുന്നു കരുണിന്റെ അവസാന ടെസ്റ്റ് മത്സരം. 2016 ൽ മൊഹാലിയിൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു ടെസ്റ്റ് അരങ്ങേറ്റം. ഈ പരമ്പരയിലെ അവസാന ടെസ്റ്റിൽ നേടിയ 303 റൺസ് കരുണിന്റെ ദേശീയ ടീമിലെ സ്ഥാനം ഉറപ്പാക്കുമെന്ന് പലരും വിശ്വസിച്ചു. വീരേന്ദർ സെവാഗിന് ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ബാറ്ററായിരുന്നു കരുൺ നായർ. എന്നാൽ 2017 ഫെബ്രുവരിയിൽ ബംഗ്ലാദേശിനെതിരായ ടെസ്റ്റിൽ അജിങ്ക്യ രഹാനെ ടീമിലേക്ക് മടങ്ങിയതോടെ കാരുണിനെ ടീമിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. പിന്നീട് ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റിൽ ടീമിലിടം നേടിയെങ്കിലും ഈ അവസരം മുതലാക്കാൻ താരത്തിനായില്ല.

Tags: recordVijay Hazare TrophyCenturiesKarun NairVidarbha
ShareTweetSendShare

More News from this section

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

കേരള കോളേജ് പ്രീമിയർ ലീ​ഗിൽ മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട്, നാട്ടിക ശ്രീനാരായണ കോളേജ്, കൊച്ചി കുസാറ്റ് എന്നീ ടീമുകൾക്ക് വിജയം

ഐഎസ്എല്‍ ഫുട്‌ബോള്‍ പോരാട്ടം; കൊച്ചി നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം, മെട്രോ രാത്രി 11.30 വരെ

ക്രിക്കറ്റ് മത്സരത്തിനിടെ തേനീച്ച ആക്രമണം: അമ്പയർ മരിച്ചു, നിരവധി കളിക്കാർക്ക് പരിക്ക്

വേള്‍ഡ് റെസ്ലിംഗ് എന്റര്‍ടെയിൻമെന്റ് ഇതിഹാസം ജോണ്‍ സീന വിരമിച്ചു

ആരാധകരേ ശാന്തരാകുവിൻ…! മെസി വരുന്നുണ്ടുട്ടോ… ഫോട്ടോ എടുക്കണോ ? 10 ലക്ഷോം കൊണ്ടുവന്നോളീൻ

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies