ഇന്ത്യൻ സ്‌കൂൾ എഴുപത്തഞ്ചാം വാർഷികാഘോഷങ്ങൾക്ക് ഒരുങ്ങുന്നു; പ്ലാറ്റിനം ജൂബിലി ഉദ്ഘാടന പരിപാടികൾ ജനവരി 23ന്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World Gulf Bahrain

ഇന്ത്യൻ സ്‌കൂൾ എഴുപത്തഞ്ചാം വാർഷികാഘോഷങ്ങൾക്ക് ഒരുങ്ങുന്നു; പ്ലാറ്റിനം ജൂബിലി ഉദ്ഘാടന പരിപാടികൾ ജനവരി 23ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2025, 11:17 pm IST
FacebookTwitterWhatsAppTelegram

മനാമ: എഴുപത്തഞ്ചാം വാർഷികം ആഘോഷിക്കാൻ ഒരുങ്ങി ഇന്ത്യൻ സ്‌കൂൾ. പരിപാടിയുടെ ഉദ്ഘാടന ചടങ്ങ് ജനുവരി 23 വ്യാഴാഴ്ച സ്‌കൂളിന്റെ ഇസ ടൗൺ കാമ്പസിൽ നടക്കും. പ്ലാറ്റിനം ജൂബിലി ലോഗോ അന്ന് അനാച്ഛാദനം ചെയ്യും. ആഘോഷങ്ങളുടെ ഭാഗമായി സ്‌കൂളിന്റെ ചരിത്രം, നേട്ടങ്ങൾ, സാമൂഹ്യ പ്രതിബദ്ധത തുടങ്ങിയവ വിളിച്ചോതുന്ന നിരവധി പരിപാടികൾ നടക്കും.

വർഷം മുഴുവനും വൈവിധ്യമാർന്ന മത്സരങ്ങൾ, ശില്പശാലകൾ, സാംസ്‌കാരിക പരിപാടികൾ എന്നിവയുൾപ്പെടെ നിരവധി പ്രവർത്തനങ്ങൾക്കാണ് പദ്ധതിയിട്ടിരിക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്ന വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാരൂപങ്ങൾ വിദ്യാർത്ഥികൾ പ്രദർശിപ്പിക്കുമെന്നു ഇന്ത്യൻ സ്‌കൂൾ ചെയർമാൻ അഡ്വ ബിനു മണ്ണിൽ വർഗീസ് പറഞ്ഞു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികളും 18 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും ഇന്ത്യൻ സ്‌കൂളിൽ പഠിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.

ആഘോഷങ്ങളുടെ പ്രധാന ആകർഷണങ്ങളിലൊന്ന് ആലേഖ് പെയിന്റിംഗ് മത്സരമായിരിക്കും. ഇത് ഇസ ടൗൺ കാമ്പസിൽ നടക്കും. ഗൾഫിലുടനീളമുള്ള 75 സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ അവരുടെ കലാപരമായ കഴിവുകൾ പ്രദർശിപ്പിക്കും. കൂടാതെ, പോസ്റ്റർ ഡിസൈൻ, സർഗ്ഗാത്മക എഴുത്ത് മത്സരങ്ങൾ എന്നിവയുൾപ്പെടെ വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള വർക്ക്‌ഷോപ്പുകൾ സംഘടിപ്പിക്കും.

വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും പുതിയ പ്രവണതകളും വികസനങ്ങളും ചർച്ച ചെയ്യുന്നതിനായി വിദ്യാഭ്യാസ കോൺക്ലേവ് പ്രമുഖ അധ്യാപകരെയും വിദഗ്ധരെയും ഒരുമിച്ച് കൊണ്ടുവരും. ക്വിസ് മത്സരങ്ങൾ, വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും വേണ്ടിയുള്ള ഇന്റർ-സ്‌കൂൾ മത്സരങ്ങൾ, ടീം വർക്ക് വളർത്തുന്നതിനും മാതാപിതാക്കളുടെ സജീവ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള കമ്മ്യൂണിറ്റി സ്‌പോർട്‌സ് ഇവന്റുകൾ എന്നിവയാണ് മറ്റ് പരിപാടികൾ.

ഭാഷകളുടെയും സംസ്‌കാരങ്ങളുടെയും വൈവിധ്യം ആഘോഷിക്കുന്നതിനായി 75 ഭാഷകളിൽ നിന്നുള്ള പുസ്തക പ്രദർശനവും സാഹിത്യോത്സവവും ആസൂത്രണം ചെയ്തിട്ടുണ്ട്. ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന കാഴ്ചകളിലൊന്ന് നാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന റെക്കോർഡ് നൃത്തമായിരിക്കും. ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തെ പ്രതിനിധീകരിക്കുന്ന 75 വ്യത്യസ്ത നൃത്തരൂപങ്ങൾ വിദ്യാർത്ഥികൾ അവതരിപ്പിക്കും.

സ്‌കൂളും അതിന്റെ പൂർവ്വ വിദ്യാർത്ഥികളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി ആഗോള പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിക്കും. ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്യാൻ പൂർവ്വ വിദ്യാർത്ഥികളെ ക്ഷണിക്കും. പൂർവ്വ വിദ്യാർത്ഥികൾക്ക് സ്‌കൂളിന്റെ വളർച്ചയെ എങ്ങനെ പിന്തുണയ്‌ക്കാനും സംഭാവന ചെയ്യാനും കഴിയുമെന്ന് ചർച്ച ചെയ്യുന്നതിനുള്ള ഒരു പ്രധാന അവസരമായിരിക്കും പൂർവ്വ വിദ്യാർത്ഥി സംഗമം. ആഘോഷങ്ങളുടെ ഭാഗമായി ഇസ ടൗൺ കാമ്പസിലെ പുതിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ ആസൂത്രണം ചെയ്യും.

മുൻ ചെയർമാൻ പ്രിൻസ് എസ്. നടരാജന്റെ നേതൃത്വത്തിലുള്ള പ്ലാറ്റിനം ജൂബിലി സംഘാടക സമിതിയും വ്യവസായ പ്രമുഖനും കമ്മ്യൂണിറ്റി നേതാവുമായ മുഹമ്മദ് ഹുസൈൻ മാലിമിന്റെ നേതൃത്വത്തിലുള്ള രക്ഷാധികാരി സമിതിയും സ്‌കൂളിന്റെ വാർഷിക ആഘോഷങ്ങളുടെ വിജയം ഉറപ്പാക്കാൻ സ്‌കൂൾ ടീമുമായി ഒരുമിച്ചു സഹകരിക്കും. മുഴുവൻ സമൂഹത്തെയും ആഘോഷങ്ങളിൽ ഉൾപ്പെടുത്തി സാംസ്‌കാരിക മേളയും സംഘടിപ്പിക്കുമെന്നു പ്ലാറ്റിനം ജൂബിലി സംഘാടക സമിതി കൺവീനർ പ്രിൻസ് എസ്. നടരാജൻ പറഞ്ഞു.

‘സ്‌കൂളിന്റെ മുൻകാല നേട്ടങ്ങളെ ആദരിക്കുക, വൈവിധ്യമാർന്ന സമൂഹത്തെ ആഘോഷിക്കുക, സ്ഥാപനത്തിന്റെ യാത്രയിലെ ഒരു പ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തുക എന്നിവയാണ് ഈ ആഘോഷങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. വിപുലമായ വിദ്യാഭ്യാസ, സാംസ്‌കാരിക, നൈപുണ്യ വികസന പരിപാടികൾ ഉൾക്കൊള്ളുന്ന ആഘോഷത്തിന്റെ ഭാഗമായി സ്‌കൂൾ മനോഹരമായി അലങ്കരിക്കപ്പെടും. ബന്ധപ്പെട്ട അധികാരികളുടെ ആവശ്യമായ അംഗീകാരത്തോടെയാണ് ഈ പരിപാടികളെല്ലാം സംഘടിപ്പിക്കുക.

സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ്, സംഘാടക സമിതി കൺവീനർ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാനും സ്‌പോർട്‌സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, അസി.സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, ഫിനാൻസ് & ഐടി അംഗം ബോണി ജോസഫ്, ട്രാൻസ്‌പോർട്ട് അംഗം മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ വിആർ പളനിസ്വാമി, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ, സീനിയർ സ്‌കൂൾ & അക്കാദമിക് അഡ്മിനിസ്‌ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി സതീഷ്, മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, ജൂനിയർ വിംഗ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, മുൻ സെക്രട്ടറി സജി ആന്റണി, വിപിൻ കുമാർ, ഷാഫി പാറക്കട്ട എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Tags: SUBപ്ലാറ്റിനം ജൂബിലിഇന്ത്യൻ സ്‌കൂൾ മനാമ
ShareTweetSendShare

More News from this section

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ്‌ ജോസഫ് ബാവയ്‌ക്ക് സ്വീകരണം നൽകി

‌”ദിവാലി ഉത്സവ് 2025”; ഒക്ടോബർ 10-ന് ബഹ്‌റൈനിൽ നടക്കും

സംസ്‌കൃതി ബഹ്റൈൻ ഇന്ത്യ; പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം ആഘോഷിച്ചു

ശാസ്ത്രപ്രതിഭ പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു

ബ​ഹ്റൈ​നിലെ ‘ബിഎം​സി ശ്രാ​വ​ണ മ​ഹോ​ത്സ​വം’; കൊ​ടി​യേ​റ്റത്തോ​ടെ തുടക്കം

സുരേഷ് ഗോപിയുടെ ഇടപെടൽ ; ബഹ്‌റൈനിൽ പീഡനം അനുഭവിച്ച മലയാളി യുവതി നാട്ടിലേക്ക് മടങ്ങി

More Gulf News

ഇത് ചരിത്രം….കുവൈറ്റിലെ പ്രവാസി ഭാരതീയരുടെ സാംസ്കാരിക ഐക്യത്തിന്റെ പ്രതീകമായി ‘ഏകം’ ഉത്സവം; അണിനിരന്നത് 20-ൽ അധികം സംഘടനകൾ

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ്‌ ജോസഫ് ബാവയ്‌ക്ക് സ്വീകരണം നൽകി

ബിജെപി സംസ്ഥാന ഘടകം എന്‍.ആര്‍.ഐ സെല്ലിന് പുതിയ ഭാരവാഹികൾ

‌”ദിവാലി ഉത്സവ് 2025”; ഒക്ടോബർ 10-ന് ബഹ്‌റൈനിൽ നടക്കും

സംസ്‌കൃതി ബഹ്റൈൻ ഇന്ത്യ; പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം ആഘോഷിച്ചു

കുവൈത്തിൽ ഓണാഘോഷം സം​ഘടിപ്പിച്ച് ഭാരതീയ പ്രവാസി പരിഷത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies