മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
ഭക്ഷണ സുഖക്കുറവ് അനുഭവപ്പെടുകയും ദഹന വ്യവസ്ഥയിൽ വ്യത്യാസം വരികയും ചെയ്യും. ദമ്പതികൾ തമ്മിൽ കലഹം ഉണ്ടാകും. എല്ലാ കാര്യങ്ങളിലും തടസ്സം അനുഭവപ്പെടും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
രോഗശാന്തി, ശത്രുഹാനി, കുടുംബ ജീവിത സൗഖ്യം, തൊഴിൽ വിജയം, സാമ്പത്തിക ഉന്നതി എന്നിവ ലഭിക്കും. കുടുംബ ബന്ധുജനങ്ങളിൽ നിന്നും ഗുണാനുഭവം ഉണ്ടാകും
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
ജീവിത പങ്കാളിയുമായോ സന്താനങ്ങളുമായോ ഏറ്റവും വേണ്ടപ്പെട്ടവരുമായോ വാക്കു തർക്കങ്ങൾ ഉണ്ടാവുകയും ജീവിതത്തിൽ മനഃശ്ശാന്തിയും സ്വസ്ഥതയും നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാവും. കൃഷി മൂലം നഷ്ട്ടം ഉണ്ടാവാൻ ഇടയുണ്ട്. ഇന്ന് പുണർതം നക്ഷത്രക്കാരുടെ പക്കപ്പിറന്നാൾ ആയതിനാൽ ക്ഷേത്രദർശനവും വഴിപാടും നടത്തുന്നത് വളരെ ഗുണകരം.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
പ്രിയപെട്ടവരുമായി പുണ്യ തീർത്ഥ സ്ഥലങ്ങളിലോ ഉല്ലാസയാത്ര പോകാനോ അവസരം ലഭിക്കും. ഭക്ഷണ സുഖം, നിദ്രാസുഖം, സാമ്പത്തിക ഉന്നതി, രോഗശാന്തി എന്നിവ ലഭിക്കും. ഇന്ന് പുണർതം നക്ഷത്രക്കാരുടെ പക്കപ്പിറന്നാൾ ആയതിനാൽ ക്ഷേത്രദർശനവും വഴിപാടും നടത്തുന്നത് വളരെ ഗുണകരം.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
അനാവശ്യമായ കൂട്ടുകെട്ടുകൾ വഴി ദുർപ്രവർത്തികൾ ചെയ്യുവാനുള്ള സാഹചര്യം ഉണ്ടാകും. രോഗാദിദുരിതം ഉണ്ടാവുകയും ധനക്ലേശം, തൊഴിൽ പരാജയം എന്നിവ നേരിടും ചെയ്യും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
വ്യവഹാരങ്ങളിൽ വിജയം, തൊഴിൽവിജയം, ധനനേട്ടം, കുടുംബസൗഖ്യം, കീർത്തി എന്നിവ ലഭിക്കും. ചെയ്യുന്ന പ്രവർത്തനങ്ങൾ ലാഭത്തിലായി തീരുന്ന അവസ്ഥ സംജാതമാകും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
ബന്ധുജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ, ഭാര്യാഭർത്തൃസന്താന ഐക്യം, ധനനേട്ടം എന്നിവ ഉണ്ടാകും. കുടുംബത്തിൽ വേണ്ടപ്പെട്ടവർക്കോ തനിക്കോ വിവാഹം നടക്കുവാൻ ഇടയുണ്ട്.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
ജീവിതപങ്കാളിയുമായും സന്താനങ്ങളുമായും കലഹമോ അഭിപ്രായവ്യത്യാസമോ ഉണ്ടാകാം. തൊഴിൽ തടസ്സം, അപമാനം, ധനക്ലേശം, രോഗാദി ദുരിതം,അലച്ചിൽ, ജലഭയം എന്നിവ ഉണ്ടാകും.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
രോഗശാന്തി, ശത്രുഹാനി, കുടുംബ ജീവിത സൗഖ്യം, തൊഴിൽ വിജയം, സാമ്പത്തീക ഉന്നതി എന്നിവ ലഭിക്കും. കുടുംബ ബന്ധുജനങ്ങളിൽ നിന്നും ഗുണാനുഭവം ഉണ്ടാകും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
ബന്ധുജന സമാഗമം, തൊഴിൽ വിജയം, ദാമ്പത്യഐക്യം, ധനലാഭം എന്നിവ ഉണ്ടാകും. വളരെ നാളായി കാണാതിരുന്ന സുഹൃത്തുക്കളെ കണ്ടുമുട്ടുവാനും അവരോടൊപ്പം ഇഷ്ടഭക്ഷണം കഴിക്കുവാനും സാധിക്കും
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
രോഗശാന്തി, ശത്രുഹാനി, കുടുംബ ജീവിത സൗഖ്യം, തൊഴിൽ വിജയം, സാമ്പത്തിക ഉന്നതി എന്നിവ ലഭിക്കും. കുടുംബ ബന്ധുജനങ്ങളിൽ നിന്നും ഗുണാനുഭവം ഉണ്ടാകും.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
കുടുംബത്തിൽ ഏറ്റവും വേണ്ടപ്പെട്ടവർക്ക് വിയോഗം ഉണ്ടാകുവാൻ ഇടയുണ്ട്. ഉദര രോഗമുള്ളവർ ജാഗ്രത പാലിച്ചില്ലെങ്കിൽ രോഗം മൂർച്ഛിക്കുവാൻ ഇടയുണ്ട്. അതിസാരം പിടിപെടും.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം, വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Leave a Comment