യുഎഇ: ബ്രിട്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എട്ട് ഇസ്ലാമിക സംഘടനകളെയും 11 ഭീകരരെയും യുഎഇ കരിമ്പട്ടികയിൽപ്പെടുത്തി. ഭീകരസംഘടനയായ മുസ്ലീം ബ്രദർഹുഡുമായി ബന്ധമുള്ള സംഘടനകൾക്കാണ് വിലക്കേർപ്പെടുത്തിയത്.
ഗ്രൂപ്പുകളുമായി ബന്ധമുള്ള വ്യക്തികൾ ആസ്തി മരവിപ്പിക്കൽ, യാത്രാ വിലക്ക് എന്നിവ നേരിടേണ്ടിവരും. കൂടാതെ ഇവരുടെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കും. കരിമ്പട്ടികയിൽപ്പെടുത്തിയവരെ സഹായിക്കുന്ന യുഎഇ പൗരൻമാർക്കെതിരെ നിയമനടപടി സ്വീകരിക്കും.
കേംബ്രിഡ്ജ് എജ്യുക്കേഷൻ ആൻഡ് ട്രെയിനിംഗ് സെൻ്റർ ലിമിറ്റഡ്, IMA6INE ലിമിറ്റഡ്, വെംബ്ലി ട്രീ ലിമിറ്റഡ്, വാസ്‌ലഫോറൽ, ഫ്യൂച്ചർ ഗ്രാജുവേറ്റ്‌സ് ലിമിറ്റഡ്, യാസ് ഫോർ ഇൻവെസ്റ്റ്‌മെൻ്റ് ആൻഡ് റിയൽ എസ്റ്റേറ്റ്, ഹോൾഡ്‌കോ യുകെ പ്രോപ്പർട്ടീസ് ലിമിറ്റഡ്, നാഫെൽ ക്യാപിറ്റൽ എന്നിവയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന സ്ഥാപനങ്ങൾ. ഇതിൽ പല സ്ഥാപനങ്ങളുടെ ഡയറക്ടർമാരും എക്‌സിക്യൂട്ടീവുകളും യുഎഇ പൗരന്മാരാണ്. റിയൽ എസ്റ്റേറ്റ്, വിദ്യാഭ്യാസം, മീഡിയ സ്ഥാപനങ്ങൾ എന്നിവയുടെ മറവിൽ രാജ്യവിരുദ്ധ പ്രവർത്തനം നടത്തുകയായിരുന്നു ഇവർ.
യുകെയിൽ പാക് ഗ്രൂമിംഗ് ഗ്യാങ്ങുകൾ പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ ഇസ്ലാമിക സംഘടകൾക്കെതിരെ ജനരോഷം ശക്തമാണ്. ഇതിനെതിരെ പ്രതിഷേധം കത്തിപ്പടരുകയും നടപടിക്ക് സമ്മർദ്ദം ശക്തമാവുകയും ചെയ്യുന്ന അതേ പശ്ചാത്തലത്തിലാണ് ബ്രിട്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘടനകൾക്ക് യുഎഇ വിലക്കേർപ്പെടുത്തിയത്.
യുകെയ്‌ക്ക് പതിറ്റാണ്ടുകളായി “നിരോധിത സംഘടനകളുടെ” സ്വന്തം പട്ടികയുണ്ട്. അതിന്റെ നിലവിലെ പട്ടികയിൽ തെഹ്‌രിക്-ഇ താലിബാൻ പാകിസ്താൻ ഉൾപ്പെടെ 75-ലധികം ഗ്രൂപ്പുകൾ ഉൾപ്പെടുന്നു.
Leave a Comment