ഒരുപാട് ആലോചിച്ച ശേഷം കഠിനമായ ആ തീരുമാനം എടുക്കുന്നു; ‘അമ്മ’യുടെ ട്രഷറർ സ്ഥാനം ഒഴിയുന്നതായി നടൻ ഉണ്ണി മുകുന്ദൻ

Published by
Janam Web Desk

താരസംഘടനയായ അമ്മയുടെ ട്രഷറർ സ്ഥാനം ഒഴിയുന്നതായി നടൻ ഉണ്ണി മുകുന്ദൻ. ഒരുപാട് ആലോചിച്ച് എടുത്ത തീരുമാനമാണെന്നും പ്രൊഫഷണൽ ജീവിതത്തിലെ സമ്മർദ്ദങ്ങൾ മാനസികാരോ​ഗ്യത്തെ അടക്കം ബാധിച്ചുവെന്നും നടൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

” ഏറെ ആലോചനയ്‌ക്കും ശേഷം അമ്മയുടെ ട്രഷറർ സ്ഥാനം ഒഴിയാനുള്ള തീരുമാനമെടുത്തു. ഈ തീരുമാനം എന്നെ സംബന്ധിച്ച് ബുദ്ധിമുട്ടേറിയതായിരുന്നു. ഈ പദവി ഞാൻ ശരിക്കും ആസ്വദിച്ചിരുന്നു. ആസ്വദ്യകരവും ആവേശകരവുമായ എക്സ്പീരിയൻസായിരുന്നു അത്.

എന്നാൽ ഇക്കഴിഞ്ഞ മാസങ്ങളിൽ, പ്രത്യേകിച്ചും മാർക്കോയ്‌ക്ക് പിന്നാലെ ജോലി സമ്മർദ്ദം വർദ്ധിച്ചത് എന്റെ മാനസികാരോഗ്യത്തെ സാരമായി ബാധിച്ചു. എന്റെ പ്രൊഫഷണൽ ജീവിതത്തിലെ സമ്മർദങ്ങൾക്കൊപ്പം, ഈ ഉത്തരവാദിത്തങ്ങളും കൂടിയാകുമ്പോൾ താങ്ങാവുന്നതിലും അധികമായി.  എന്റെയും എന്റെ കുടുംബത്തിന്റെയും ക്ഷേമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ പ്രാധാന്യം ഞാൻ ഇപ്പോൾ മനസ്സിലാക്കുന്നു.

ഇതുവരെ നൽകിയ ചുമതലകൾ ഏറ്റവും ഭം​ഗിയായി നിർവഹിച്ചിട്ടുണ്ട്.
എന്നാൽ വരാനിരിക്കുന്ന വലിയ ചുമതലകൾ ഫലപ്രദമായി നിറവേറ്റാൻ കഴിയില്ലെന്ന്  തിരിച്ചറിയുന്നു. ഹൃദയഭാരത്തോടെയാണ് ഞാൻ രാജി സമർപ്പിക്കുന്നത്.  ഒരു പുതിയ അംഗത്തെ നിയമിക്കുന്നതുവരെ ഞാൻ സേവനത്തിൽ തുടരും. എനിക്ക് ലഭിച്ച വിശ്വാസത്തിനും പിന്തുണയ്‌ക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവനാണ്. കൂടാതെ ഈ എന്റെ പിൻഗാമിക്ക് എല്ലാ വിജയങ്ങളും നേരുന്നു. നിങ്ങളുടെ തുടർച്ചയായ പിന്തുണയ്‌ക്കും എല്ലാവർക്കും നന്ദി”- ഉണ്ണി മുകുന്ദൻ കുറിച്ചു.

Share
Leave a Comment