തിരുവനന്തപുരം: മേപ്പാടി ദുരന്തത്തിൽ കാണാതായവരെ മരണപ്പെട്ടതായി കണക്കാക്കുന്ന പ്രക്രിയ ജനുവരി മാസത്തിൽ പൂർത്തിയാക്കുമെന്ന് മന്ത്രി കെ രാജൻ.
ജനുവരിയിൽ തന്നെ കാണാതായവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കും, ഇവർക്ക് നഷ്ടപരിഹാരം ലഭിക്കാതെ വൈകുന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
സാധാരണ നിലയിൽ ഒരാളെ കാണാതായാൽ ഏഴു വർഷത്തിനുശേഷമാണ് മരിച്ചതായി കണക്കാക്കുക.അതിൽ മാറ്റം വരുത്തിയാണ് സർക്കാർ കാണാതായവരെ മരിച്ചതായി കണക്കാക്കുന്ന പ്രക്രിയ നടപ്പാക്കുന്നത്
ഈ മാസം തന്നെ കാണാതായവരുടെ പട്ടിക തയ്യാറാക്കി നടപടിക്രമങ്ങൾ ഈ മാസം പൂർത്തിയാക്കും. രണ്ടുമാസത്തിനുള്ളിൽ മരണ സർട്ടിഫിക്കറ്റ് നൽകുമെന്നും അദ്ദേഹം അറിയിച്ചു
വയനാട് മുണ്ടക്കൈ – ചൂരല്‍മല ദുരന്തത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് നല്‍കുന്ന ധനസഹായം കാണാതായവരുടെ ആശ്രിതര്‍ക്കും നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട് . ഇതിനായി പ്രത്യേക പട്ടിക തയ്യാറാക്കും. പ്രാദേശികതല സമിതി തയ്യാറാക്കുന്ന പട്ടികയ്‌ക്ക് സംസ്ഥാന തല സമിതി അന്തിമ രൂപം നല്‍കും.ഇതിനായുള്ള നടപടികള്‍ സര്‍ക്കാര്‍ വേഗത്തിലാക്കി.